ADVERTISEMENT

ബെംഗളൂരു ∙ ഒരുമാസം മുൻപത്തെ തീവിലയിൽ നിന്ന് 40-50 രൂപയിലേക്കു കൂപ്പുകുത്തി സവാള. അടുത്ത വിളവെടുപ്പ് തുടങ്ങിയതോടെ ടൺകണക്കിനു സവാളയാണ് ബെംഗളൂരുവിൽ എത്തുന്നത്. നിവാരമുള്ള സവാളയ്ക്കും 35-40 രൂപയാണ് മൊത്തവില. ചില്ലറ വിപണിയിൽ 50-60 രൂപയും. ബിഗ്‌ബാസ്കറ്റ് പോലുള്ള ഓൺലൈൻ വ്യാപാര സ്ഥാപനങ്ങൾ 48 രൂപയ്ക്കാണ് ഇന്നലെ സവാള വിറ്റത്.

നവംബറിലെ വിലക്കയറ്റത്തിൽ പ്രതീക്ഷയർപ്പിച്ച് കർഷകർ സവാള വ്യാപകമായി കൃഷി ചെയ്തതിനാൽ വില ഇനിയും താഴ്ന്നേക്കുമെന്ന് വ്യാപാരികൾ പറയുന്നു. പ്രളയത്തെ തുടർന്നു വ്യാപകമായി കൃഷി നശിച്ചതോടെ ബെംഗളൂരുവിൽ സവാളയ്ക്കു 240 രൂപ വരെ വില ഉയർന്നിരുന്നു. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com