ADVERTISEMENT

ബെംഗളൂരു ∙ സ്വാമി വിവേകാനന്ദന്റെ 157–ാം ജയന്തിയോടനുബന്ധിച്ച് 19 അടി ഉയരമുള്ള അദ്ദേഹത്തിന്റെ പ്രതിമ പുഷ്പങ്ങളാൽ ഒരുക്കി ലാൽബാഗ് റിപ്പബ്ലിക് ദിന പുഷ്പമേള.  നാളെ മുതൽ ആരംഭിക്കുന്ന മേളയില്‍ 40000 പുഷ്പങ്ങൾ കൊണ്ടു തീർത്ത വിവേകാനന്ദ പ്രതിമയ്ക്കു പുറമേ 3.3 ലക്ഷം പൂക്കൾ കൊണ്ടുള്ള കന്യാകുമാരിയും ഒന്നര ലക്ഷം പൂക്കൾ കൊണ്ടുള്ള ഷിക്കാഗോ മെമ്മോറിയലും നിറവേകാൻ ഒരുക്കിയിട്ടുണ്ട്. മുഖ്യമന്ത്രി യെഡിയൂരപ്പ ഉദ്ഘാടനം ചെയ്യും. 26നു സമാപിക്കും. 

∙ രാവിലെ 9.30 മുതൽ വൈകിട്ട് 7 വരെയാണ് പ്രദർശനം.

പാർക്കിങ്

∙ കാറുകൾ ശാന്തിനഗർ ബസ് സ്റ്റേഷനിലും ജെസി റോഡിലെ ബിബിഎംപി മൾട്ടി പാർക്കിങ് കെട്ടിടത്തിലും.

∙ ഇരുചക്രവാഹനങ്ങൾ അൽ അമീൻ കോളജ് മൈതാനത്ത്.

∙ ഭിന്നശേഷിയുള്ളവരുടെ വാഹനങ്ങൾക്കും സ്കൂൾ ബസുകൾക്കും പാർക്കിനുള്ളിൽ പ്രവേശനം അനുവദിക്കും. ഡബിൾ റോഡിലെ ഗേറ്റിലൂടെ മാത്രമേ പ്രവേശിക്കാവൂ.

∙ മെട്രോയിൽ വരുന്നവർക്കു ലാൽബാഗ് സ്റ്റേഷനിൽ ഇറങ്ങി, തൊട്ടടുത്ത ഗേറ്റ് വഴി  പ്രവേശിക്കാം.

പ്രവേശന ഫീസ്

∙ മുതിർന്നവർക്ക് 70 രൂപ

∙ കുട്ടികൾക്ക് 20 രൂപ

∙ 18, 20, 21, 22, 23, 24 തീയതികളിൽ സ്കൂൾ വിദ്യാർഥികൾക്കു പ്രവേശനം സൗജന്യം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com