ADVERTISEMENT

മൈസൂരു∙ വേനലിൽ കാട്ടുതീ ഭീഷണിയിൽ കർണാടകയിലെ വനങ്ങൾ. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ മൈസൂരു ചാമുണ്ഡിഹിൽസ്, ചാമരാജ്നഗർ ജില്ലയിലെ എംഎം ഹിൽസ്, മണ്ഡ്യയിലെ കാവേരി വന്യജീവിസങ്കേതം, അരസിക്കരെ ഗണ്ടലകട്ടെ ഫോറസ്റ്റ് പാർക്ക് എന്നിവിടങ്ങളിലാണു തീ കനത്ത നാശം വിതച്ചത്. ചാമുണ്ഡിഹിൽസ് താവരക്കരെയിൽ 50 ഏക്കറും, കാവേരിയിൽ 15 ഏക്കറുമാണു കത്തിയമർന്നത്.

∙ കഴിഞ്ഞ 5 വർഷത്തിനിടെ 36000 ഏക്കർ വനഭൂമിയാണു കർണാടകയിൽ കാട്ടുതീയിൽ ചാമ്പലായത്. കഴിഞ്ഞ വർഷം ബന്ദിപ്പൂരിൽ മാത്രം 1000 ഹെക്ടറോളം വനമാണു കാട്ടുതീ വിഴുങ്ങിയത്. ചാമരാജ്നഗർ, മൈസൂരു, കുടക്, ദക്ഷിണകന്നഡ, ഉത്തരകന്നഡ, ശിവമൊഗ്ഗ ജില്ലകളിലാണ് വനം കൂടുതലുള്ളത്. ചാമരാജ്നഗർ ജില്ലയിൽ മാത്രം 3 വന്യജീവി സങ്കേതങ്ങളുണ്ട്. കൂടാതെ തമിഴ്നാട്ടിലെ സത്യമംഗലം, മുതുമല, കേരളത്തിലെ വയനാട് വന്യജീവി സങ്കേതങ്ങളുമായും ചാമരാജ്നഗർ ജില്ല അതിർത്തി പങ്കിടുന്നുണ്ട്. ബന്ദിപ്പൂരിൽ തീപടർന്നാൽ വയനാട് വന്യജീവിസങ്കേതത്തെയും ബാധിക്കും. ബന്ദിപ്പൂർ, നാഗർഹോളെ വനങ്ങളിൽ കാട്ടുതീ തടയാൻ വനംവകുപ്പിന്റെ നേതൃത്വത്തിൽ 1000 അധിക ജീവനക്കാരെയാണു നിയോഗിച്ചിരിക്കുന്നത്.

വന്യമൃഗങ്ങൾ നാട്ടിലേക്ക്

വരൾച്ച ആരംഭിച്ചതോടെ ജലവും ഭക്ഷണവും തേടി വന്യമൃഗങ്ങൾ നാട്ടിലിറങ്ങുന്നത് ഗ്രാമവാസികളുടെ ഉറക്കം കെടുത്തുന്നു. ബന്ദിപ്പൂർ വനത്തോടു ചേർന്ന് കിടക്കുന്ന ഗുണ്ടൽപേട്ട താലൂക്കിലെ മദ്ദൂർ, ഗോപാലസ്വാമി ബെട്ട, കക്കൽതൊണ്ടി എന്നിവിടങ്ങളിലാണു വന്യമൃഗശല്യം രൂക്ഷമായിരിക്കുന്നത്. പകൽ സമയത്ത് പോലും ആനക്കൂട്ടം കൃഷിയിടത്തിലിറങ്ങി വിള നശിപ്പിക്കുന്ന വ്യാപകമാണ്. പച്ചക്കറി വിളവെടുപ്പ് സീസണിൽ കനത്ത നഷ്ടമാണ് നേരിടേണ്ടി വരുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com