ADVERTISEMENT

ബെംഗളൂരു ∙ ആഭ്യന്തര സർവീസ് ഇന്നലെ രാത്രിയോടെ നിർത്തിവയ്ക്കുമെന്ന അറിയിപ്പ് വന്നതോടെ കുതിച്ചുയർന്ന് കൊച്ചിയിലേക്കുള്ള വിമാന നിരക്ക്. ബെംഗളൂരു-കൊച്ചി റൂട്ടിൽ ഇന്നലെ 3 സർവീസുകളാണ് ഉണ്ടായിരുന്നത്. ഇവയിലെ ടിക്കറ്റ് നിരക്കാകട്ടെ 10000 മുതൽ 40000 രൂപ വരെയും. നാട്ടിലേക്കുള്ള റോഡ്, റെയിൽ ഗതാഗതം പൂർണമായും നിലച്ചതോടെ ബെംഗളൂരുവിൽ കുടുങ്ങിയ മലയാളികൾ വിമാന സർവീസുകളെ ആശ്രയിച്ചതോടെ എയർ ഏഷ്യ, ഇൻഡിഗോ, വിസ്താര എന്നിവയിലെ മുഴുവൻ ടിക്കറ്റുകളും വിറ്റഴിഞ്ഞു.

കോവിഡ് ഭീതിയെ തുടർന്നു കഴിഞ്ഞയാഴ്ച കൊച്ചിയിലേക്കുള്ള വിമാന നിരക്കുകൾ 1100 രൂപ വരെയായി താഴ്ന്നിരുന്നു. ശനിയാഴ്ച ട്രെയിൻ, ബസ് ഗതാഗതം നിലച്ചതോടെ ഇതു 3300 രൂപയായി. ബെംഗളൂരുവിൽ‍ 31 വരെ നിരോധനാജ്ഞ പുറപ്പെടുവിച്ച് തിങ്കളാഴ്ച സർക്കാർ ഉത്തരവ് ഇറക്കിയതോടെയാണ് ഇന്നലത്തെ വിമാന സർവീസുകളിലെ ടിക്കറ്റ് നിരക്ക് പതിൻമടങ്ങായി ഉയർന്നത്.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com