ADVERTISEMENT
ബെംഗളൂരു ∙ സമ്പൂർണ അടച്ചിടലിനെ തുടർന്നു പട്ടിണിയിലായ ചേരി നിവാസികൾക്കു ഭക്ഷണം വിതരണം ചെയ്തു കൊത്തന്നൂർ അനുഗ്രഹ ചാരിറ്റബിൾ ട്രസ്റ്റ്. കൊത്തന്നൂർ, നാരായണപുര, നാഗെനഹള്ളി, ഹെഗ്ഡെ നഗർ, കെംപെഗൗഡ ലേ ഔട്ട് എന്നിവിടങ്ങളിലെ ലേബർ ക്യാംപുകളിലെ തൊഴിലാളികൾക്കും സ്ത്രീകൾക്കും കുട്ടികൾക്കുമാണു ഭക്ഷണം വിതരണം ചെയ്തുവരുന്നത്. ആവശ്യക്കാർക്കു വസ്ത്രവും നൽകുന്നുണ്ട്. 2009ൽ സ്ഥാപിതമായ ട്രസ്റ്റിന്റെ നേതൃത്വത്തിൽ വൃദ്ധസദനങ്ങളിലും അനാഥാലയങ്ങളിലും ഭിന്നശേഷിയുള്ളവരുടെയും എച്ച്ഐവി ബാധിതരുടെയും പുനരധിവാസ കേന്ദ്രങ്ങളിലും ആഴ്ചയിൽ 2 ദിവസം ഭക്ഷണം എത്തിക്കുന്നുണ്ട്. കോവിഡ് ലോക്‌ഡൗണിനെ തുടർന്നു ഭക്ഷണം ലഭിക്കാൻ ബുദ്ധിമുട്ട് നേരിടുന്നവർക്ക് 9448734019, 9481905647 എന്നി നമ്പരുകളിൽ ബന്ധപ്പെടാമെന്നു ഡയറക്ടർ ഫാ.ജോൺ ഐപ്പ് അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com