ADVERTISEMENT

ബെംഗളൂരു ∙ ഇന്നലെയും സംസ്ഥാനത്തെ പകുതിയോളം പുതിയ കോവിഡ് രോഗികൾ മഹാരാഷ്ട്രയിൽ നിന്ന്. 101 പേർക്കു കൂടി രോഗം സ്ഥിരീകരിച്ചതോടെ ആകെ കോവിഡ് ബാധിതർ 2283. ഇതിൽ മഹാരാഷ്ട്രയിൽ നിന്നെത്തിയത് 48 പേർ. തമിഴ്നാട്ടിൽ നിന്ന്- 21, ജാർഖണ്ഡിൽ നിന്ന്- 12, ഗുജറാത്തിൽ നിന്ന്-1 എന്നിങ്ങനെ ഇതരസംസ്ഥാനങ്ങളിൽ നിന്നുള്ള രോഗബാധിതർ 82.

ഖത്തറിൽ നിന്ന് ദക്ഷിണകന്നഡ, ബാഗൽക്കോട്ടെ ജില്ലകളിലെത്തിയ 4 പ്രവാസികൾക്കും കോവിഡ്. പുതിയ പട്ടികയിൽ 12 വയസ്സിൽ താഴെയുള്ള 6 കുട്ടികളും. ചികിത്സയിലുള്ളത് 1489 പേർ സംസ്ഥാനത്തെ വിവിധ ആശുപത്രികളിലായി കോവിഡ് ചികിത്സയ്ക്ക് ഒരുക്കിയിരിക്കുന്നത് 28686 കിടക്ക സൗകര്യമാണ്. 18 പേർ തീവ്രപരിചരണ വിഭാഗത്തിൽ ഉൾപ്പെടെനിലവിൽ ചികിത്സയിലുള്ളവർ 1489. ഇതു താരതമ്യം ചെയ്യുമ്പോൾ മൊത്തം ശേഷിയുടെ 5.1% പേർ മാത്രമാണ് നിലവിൽ ചികിത്സയിലുള്ളതെന്ന് കോവിഡ് സ്ഥിതിവിവര വാർത്താസമ്മേളനത്തിൽ മന്ത്രി എസ്.സുരേഷ് കുമാർ പറഞ്ഞു. 

∙ രോഗമുക്തരായവർ- 748. ഇന്നലെ മാത്രം 43 പേരെ ഡിസ്ചാർജ് ചെയ്തു.
∙ വീടുകളിലും പൊതുക്വാറന്റീനുകളിലും നിരീക്ഷണത്തിലുള്ളവർ- 25852
∙ ഇതേവരെ 228914 സ്രവസാംപിൾ പരിശോധിച്ചതിൽ 223477 എണ്ണം നെഗറ്റീവ്. ബാക്കി ഫലം വരാനുണ്ട്.
∙ ഇന്നലെ മാത്രം പരിശോധിച്ച സ്രവസാംപിൾ- 9020. ഇതിൽ ഫലം വന്നത്- 8169

ബെംഗളൂരുവിൽ 2 രോഗികൾ

∙ ബെംഗളൂരുവിൽ നിന്ന് ഇന്നലെ 2 രോഗികൾ. ജില്ലയിൽ ഇതേവരെ 276 കോവിഡ് ബാധിതർ. ചികിൽസയിലുള്ളവർ- 116. ഇന്നലെ ഒരാൾ ആശുപത്രി വിട്ടു.
∙ മണ്ഡ്യ-254, കലബുറഗി -157, ബെളഗാവി -141, യാദ്ഗീർ-140, ദാവനഗെരെ-136, ചിക്കബെല്ലാപുര-127 എന്നിങ്ങനെയാണ് ഇതേവരെ കൂടുതൽ കോവിഡ് രോഗികൾ റിപ്പോർട്ട് ചെയ്ത ജില്ലകളുടെ കണക്കുകൾ,
∙ ഇന്നലെ ഏറ്റവുമധികം രോഗികൾ ചിക്കദുർഗയിൽ-20.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com