ADVERTISEMENT

ബെംഗളൂരു ∙ എണ്ണം അതിവേഗം മൂവായിരത്തിലേക്ക് അടുത്ത് സംസ്ഥാനത്തെ കോവിഡ് ബാധിതർ. ബെംഗളൂരുവിൽ ഇന്നലെ മാത്രം 33 പേർക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് 141 പേർക്കു കൂടി സ്ഥിരീകരിച്ചതോടെ ആകെ കോവിഡ് ബാധിതർ 2922.

∙ രോഗികളിലേറെയും മഹാരാഷ്ട്ര ഉൾപ്പെടെ ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയവരാണ്. 12 വയസ്സിൽ താഴെയുള്ള 12 കുട്ടികളും ഇതിൽ ഉൾപ്പെടും.

∙ ബീദറിൽ ചികിൽസയിലിരുന്ന 47 വയസ്സുകാരി മരിച്ചതോടെ സംസ്ഥാനത്തെ കോവിഡ് മരണം 49 ആയി ഉയരുകയും ചെയ്തു.

∙ വിദേശത്തു നിന്നെത്തിയ ഒരാൾക്കുംഇന്നലെ രോഗം സ്ഥിരീകരിച്ചിട്ടില്ല. പക്ഷേ ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയ 90 പേർ രോഗബാധിതർ.

∙ നിലവിൽ ചികിത്സയിലുള്ളത് 1874 പേർ. 15 പേർ ഐസിയുവിൽ.

∙ ബെംഗളൂരുവിൽ ഇതുവരെ 336 രോഗികൾ. ഇന്നലെ 21 പേർ രോഗമുക്തരായി. നിലവിൽ 153 പേർ ചികിത്സയിൽ.

∙ ബിബിഎംപിയുടെ 31 പനി ക്ലിനിക്കുകളിലൂടെ ഇന്നലെ 168 പേർ പരിശോധനയ്ക്കു വിധേയരായി. ഇതുവരെ 11224 പേരെ പരിശോധിച്ചു. സംസ്ഥാനത്താകെ 528 പനി ക്ലിനിക്കുകളിലൂടെ ഇതുവരെ പരിശോധനയ്ക്കു വിധേയരായത് 613566 പേർ.

∙ വീടുകളിൽ ക്വാറന്റീനിൽ കഴിയവേ പുറത്തിറങ്ങിയ 11 പേരെ അയൽവാസികളുടെ പരാതിയെ തുടർന്നു പൊലീസ് പൊതു ക്വാറന്റീനിൽ പ്രവേശിപ്പിച്ചു. 

നിർദേശം പാലിക്കാത്തതിനെ തുടർന്ന് ഇതുവരെ വീടുകളിൽ നിന്നു പൊതു ക്വാറന്റീനിലേക്കു മാറ്റിയവരുടെ എണ്ണം 2945.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com