ADVERTISEMENT

ബെംഗളൂരു ∙ കോവിഡ് പിടിമുറുക്കിയതോടെ നഗരത്തിൽ മാത്രം 1267 അപ്പാർട്മെന്റ് കോംപ്ലക്സുകളിൽ കണ്ടെയ്ൻമെന്റ് സോണുകൾ്. താമസസ്ഥലത്തും കോവിഡ് സാന്നിധ്യമുണ്ടെന്ന ഭീതിയും മലയാളികൾ ഉൾപ്പെടെ ഒട്ടേറെപ്പേർ വ്യാപകമായി നഗരം വിടുന്നതിന് കാരണമാകുന്നു. കൂടാതെ, യുവാക്കൾ ഏറെയുള്ള നഗരത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ കോവിഡ് സ്ഥിരീകരിച്ചവരിൽ മിക്കവരും 30 മുതൽ 40 വരെയുള്ള പ്രായപരിധിയിൽ ഉള്ളവരാണെന്നതും ആശങ്കയേറ്റുന്നു.

കോവിഡ് പോസിറ്റീവ് ആയവരുള്ള നഗരത്തിലെ ഒരു വീടോ ഫ്ലാറ്റോ തെരുവോ കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിക്കുന്നതാണ് നിലവിലെ രീതി. അതതു ഫ്ലാറ്റിനു പുറമേ തൊട്ടുമുകളിലും താഴെയുമുള്ള ഫ്ലോറുകളിൽ കൂടി നിയന്ത്രണം ഏർപ്പെടുത്തി അടച്ചുപൂട്ടുന്ന സാഹചര്യവുമുണ്ട്.

∙ ഒരു ഫ്ലാറ്റ് കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിക്കുന്നതോടെ ഇതുൾപ്പെടുന്ന അപ്പാർട്മെന്റ് കോംപ്ലക്സ് ഒന്നാകെ ആശങ്കയിലാഴ്ത്തുന്നതാണ് നിലവിലെ സാഹചര്യം. 100-500 ഫ്ലാറ്റുകൾ വരെയുള്ള ആയിരക്കണക്കിന് അപ്പാർട്മെന്റുകളാണ് നഗരത്തിലുള്ളത്.
 ഗേറ്റഡ് കമ്യൂണിറ്റികൾക്കുള്ളിൽ ഉള്ളിൽ പോലും സ്വൈരജീവിതത്തിന് അവസരമില്ലെന്ന അവസ്ഥ തിരിച്ചറിഞ്ഞതോടെയാണ് പലരും കുടുംബമായി സ്വദേശങ്ങളിലേക്കു മടങ്ങുന്നത്. ഡിസംബർ അവസാനം വരെ വീട്ടിലിരുന്ന ജോലി ചെയ്യാനുള്ള അവസരവും പിന്തുണയായി.

∙ ബിബിഎംപി വാർ റൂം റിപ്പോർട്ട് പ്രകാരം നഗരത്തിൽ 12325 കണ്ടെയ്ൻമെന്റ് സോണുകളാണുള്ളത്. ബെംഗളൂരു സൗത്ത്-3935, ഈസ്റ്റ് 2256, വെസ്റ്റ്-1770, ബൊമ്മനഹള്ളി-1548, രാജരാജേശ്വരി നഗർ- 1124, മഹാദേവപുര-937, യെലഹങ്ക-437, ദാസറഹള്ളി-318 എന്നിങ്ങനെയാണ് ബിബിഎംപി സോൺ തല കണ്ടെയ്ൻമെന്റ് സോണുകൾ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com