ADVERTISEMENT

ബെംഗളൂരു ∙ യാത്രക്കാരുടെ ബാഗുകൾ അണുവിമുക്തമാക്കാൻ മജസ്റ്റിക് കെഎസ്ആർ സിറ്റി റെയിൽവേ സ്റ്റേഷനിൽ സ്ഥാപിച്ച ‘യു വി ബാഗേജ് ബാത്ത്’ കിയോസ്ക് സീനിയർ ഡിവിഷനൽ കൊമേഴ്സ്യൽ മാനേജർ എ.എൻ.കൃഷ്ണറെഡ്ഡി ഉദ്ഘാടനം ചെയ്തു. കിയോസ്കിലൂടെ കടന്നു പോകുന്ന ബാഗിന്റെ എല്ലാ ഭാഗവും അൾട്രാവയലറ്റ് രശ്മി അണുവിമുക്തമാക്കുമെന്നു ദക്ഷിണ പശ്ചിമ റെയിൽവേ ബെംഗളൂരു ഡിവിഷൻ അറിയിച്ചു.

സ്പെഷൽ ട്രെയിൻ ഉൾപ്പെടെ നിലവിൽ സർവീസ് നടത്തുന്ന ട്രെയിനുകളെല്ലാം പുറപ്പെടുകയും എത്തിച്ചേരുകയും ചെയ്യുന്നത് 5, 6, 7, 8 പ്ലാറ്റ് ഫോമുകളിലായതിനാൽ റെയിൽവേ സ്റ്റേഷന്റെ പിൻഭാഗത്തുള്ള കവാടത്തിനു സമീപമാണ് കിയോസ്ക് സ്ഥാപിച്ചിരിക്കുന്നത്. നിലവിൽപണം ഈടാക്കുന്നില്ല. യശ്വന്ത്പുര സ്റ്റേഷനിലും യു വി ബാഗേജ് ബാത്ത് സ്ഥാപിക്കുമെന്ന് അധികൃതർ പറഞ്ഞു.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com