ADVERTISEMENT

ബെംഗളൂരു ∙ നാലു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച യുവാവിനെ പൊലീസ് മുട്ടിനു താഴെ വെടിവച്ചു പിടികൂടി. ഗുരുതരാവസ്ഥയിലുള്ള ബാലികയെയും അറസ്റ്റിലായ ദിനേഷിനെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മജസ്റ്റിക്കിൽ നിന്നു ഞായറാഴ്ച ഉച്ചയോടെയാണ് ബാലികയെ കാണാതായത്. കുട്ടിയെ ദിനേഷ് ആളൊഴിഞ്ഞ സ്ഥലത്തേക്കു കൊണ്ടുപോയി പീഡിപ്പിച്ച ശേഷം ഉപേക്ഷിക്കുകയായിരുന്നെന്ന് ശ്രീരാംപുര പൊലീസ് ഇൻസ്പെക്ടർ സുനിൽ നായിക് പറഞ്ഞു.

ഇന്നലെ വാട്ടാൽ നാഗരാജ് റോഡിൽ നിന്നാണ് ദിനേഷിനെ അറസ്റ്റ് ചെയ്തത്. സെപ്റ്റംബർ 18ന് മജസ്റ്റിക് ബസ് ടെർമിനലിൽ നിന്നു രണ്ടര വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ, തിരുവനന്തപുരം കാട്ടാക്കട സ്വദേശി ജോസഫ് ജോണിനെ കളിയിക്കാവിള പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com