ADVERTISEMENT
ബെംഗളൂരു ∙ മാസ്ക് ധരിക്കാത്തതിന് പിഴ ഈടാക്കിയ പൊലീസുകാരെയും ബിബിഎംപി മാർഷലുമാരെയും ആക്രമിച്ചതിനു 3 പേർ അറസ്റ്റിൽ. ആർടി നഗർ സ്വദേശികളായ കാൾ മാക്സ് (25), ശിവകുമാർ (54), ബാബു (40) എന്നിവരാണ് പിടിയിലായത്. ഗോകുല ലേൗട്ടിൽ കഴിഞ്ഞ ദിവസം പൊലീസ് പരിശോധനയ്ക്കിടെയാണ് സംഭവം. സ്കൂട്ടറിൽ മാസ്ക് ധരിക്കാതെ എത്തിയ ഇവരെ മാർഷൽ തടഞ്ഞെങ്കിലും പിഴയടയ്ക്കാൻ തയാറായില്ല. തുടർന്ന് 3 പൊലീസുകാർ എത്തിയെങ്കിലും 3 പേരും ചേർന്ന് ആക്രമിക്കാൻ ശ്രമിച്ചു. കൂടുതൽ പൊലീസെത്തിയാണ് ഇവരെ കീഴ്പ്പെടുത്തിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com