കൂട്ടുകാരികളുടെ വിനോദയാത്രയ്ക്ക് ദാരുണാന്ത്യം; വിട പറഞ്ഞത് 13 ജീവൻ

blr-minibus-truck
ധാർവാഡിൽ  ടിപ്പറും മിനിബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ തകർന്ന വാഹനങ്ങളുടെ അവശിഷ്ടങ്ങൾ
SHARE

ബെംഗളൂരു∙ സ്കൂളിൽ ഒന്നിച്ചു പഠിച്ച വനിതകളുടെ വിനോദയാത്രാസംഘത്തിന്റെ മിനിബസിലേക്കു മണൽ ലോറി ഇടിച്ചുകയറി 12 പേരും ഡ്രൈവറും മരിച്ചു.5 പേർക്കു ഗുരുതരപരുക്കേറ്റു. ദാവനഗെരെ സെന്റ് പോൾസ് കോൺവെന്റ് സ്കൂളിലെ 16 പൂർവ വിദ്യാർഥിനികളാണു ഗോവയിലേക്കുള്ള യാത്രയിൽ അപകടത്തിൽപ്പെട്ടത്. മരിച്ചവരിൽ 4 പേർ ഡോക്ടർമാരാണ്. മറ്റുള്ളവരും മെഡിക്കൽ രംഗത്തു പ്രവർത്തിക്കുന്നവർ.

എല്ലാവരും 40 ന് അടുത്ത് പ്രായക്കാരും അയൽവാസികളുമാണ്. ബസ് ഡ്രൈവറാണ് മരിച്ച മറ്റൊരാൾ. കർണാടക ബിജെപി മുൻ എംഎൽഎ ഗുരുസിദ്ധനഗൗഡയുടെ മരുമകൾ ഡോ.വീണ പ്രകാശും മരിച്ചവരിൽ ഉൾപ്പെടുന്നു.ഹുബ്ബള്ളി- ധാർവാഡ് ബൈപാസിലെ ഇട്ടിഗാട്ടി ക്രോസിലാണ് അപകടം.  ബെംഗളൂരു- പുണെ ദേശീയ പാത-48 ന്റെ ഭാഗമായ  ഇവിടെ അപകടങ്ങൾ പതിവാണെന്ന് പൊലീസ് പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN bengaluru
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA