അടച്ചിട്ട വീട്ടിൽ മോഷണം; സുരക്ഷാ ജീവനക്കാരൻ ഒളിവിൽ

kollam-thief
SHARE


ബെംഗളൂരു∙ ഇന്ദിരാനഗറിൽ അടച്ചിട്ട വീട്ടിനുള്ളിൽ നിന്നു 7 ലക്ഷം രൂപയും സ്വർണവും കവർന്ന സുരക്ഷാ ജീവനക്കാരൻ ഒളിവിൽ. വീട്ടുടമ രഘുപതിയാണ് ഇന്ദിരാനഗർ പൊലീസിൽ പരാതി നൽകിയത്. പൊങ്കൽ അവധിക്ക് കുടുംബസമേതം തമിഴ്നാട്ടിലെ ബന്ധുവീട്ടിൽ പോയ രഘുപതി തിരിച്ചെത്തിയപ്പോഴാണു മോഷണ വിവരം അറിയുന്നത്. സുരക്ഷാ ജീവനക്കാരനായ പ്രകാശ് റോഖയ്യയേയും ഭാര്യ ദിൽസൂദിനെയും ഇതിന് ശേഷം കണ്ടിട്ടില്ലെന്നും പരാതിയിൽ പറയുന്നു. വീടിന് സമീപത്തുള്ള ഔട്ട്ഹൗസിലാണ് ഇവർ താമസിച്ചിരുന്നത്. സിസിടിവികളുടെ കേബിളുകൾ മുറിച്ചുമാറ്റിയ നിലയിലാണ്. 2 മാസം മുൻപാണ് പ്രകാശിനെ നിയമിച്ചത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN bengaluru
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA