ആശ്രിത നിയമനം: സിവിൽ സർവീസ് ചട്ട ഭേദഗതിക്ക് കർണാടക

Court-Order
SHARE

ബെംഗളൂരു ∙ വിവാഹിതരായ പെൺമക്കൾക്കും ആശ്രിത നിയമനത്തിന് അർഹതയുണ്ടെന്ന ഹൈക്കോടതി ഉത്തരവിനെ തുടർന്ന് കർണാടക സിവിൽ സർവീസ് ചട്ടത്തിൽ ഭേദഗതി വരുത്താൻ മന്ത്രിസഭാ അനുമതി. ഭേദഗതി നടപ്പിലാകുന്നതോടെ സർവീസിലിരിക്കെ മരിച്ച സർക്കാർ ജീവനക്കാരുടെ വിവാഹിതരായ പെൺമക്കളും ആശ്രിത നിയമനത്തിന് തുല്യ അവകാശികളാകും. നിലവിലെ വ്യവസ്ഥ അനുസരിച്ചു ജോലിയിലിരിക്കെ മരിക്കുന്നയാളുടെ ഭാര്യ, ആൺമക്കൾ, വിവാഹിതരല്ലാത്ത പെൺമക്കൾ എന്നിവർക്കാണ് ആശ്രിത നിയമനത്തിന് അർഹതയുള്ളത്. ആശ്രിത നിയമനം അവകാശമല്ല ഔദാര്യമാണെന്ന സർക്കാർ വാദവും കോടതി തള്ളിയിരുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN bengaluru
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA