ADVERTISEMENT

ബെംഗളൂരു ∙ ഇന്നു മുതൽ ബെംഗളൂരു ഉൾപ്പെടെ 8 നഗരങ്ങളിൽ രാത്രി 10 മുതൽ പുലർച്ചെ 5 വരെ ഏർപ്പെടുത്തുന്ന കർഫ്യൂ ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് സിറ്റി പൊലീസ് കമ്മിഷണർ കമാൽ പാന്ത്. ഇളവുകളുടെ വിശദാംശങ്ങളും അദ്ദേഹം പുറത്തിറക്കി.പൊതുജനത്തിന്റെ സഹകരണത്തോടെ മാത്രമേ കോവിഡിനെ വരുതിയിലാക്കാനാകൂവെന്ന് ആഭ്യന്തര മന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു. കർഫ്യൂ കർശനമായി നടപ്പിലാക്കാൻ പൊലീസ് മേധാവികൾക്കു നിർദേശം നൽകിയിട്ടുണ്ട്.

ഇളവുകൾ ഇങ്ങനെ

∙ മെഡിക്കൽ അത്യാവശ്യങ്ങൾക്കായി പോകുന്ന ആംബുലൻസുകളും മറ്റും വാഹനങ്ങളും.

∙ രാത്രി ഷിഫ്റ്റിൽ പ്രവർത്തിക്കുന്ന ഫാക്ടറികളും കമ്പനികളും. എന്നാൽ ഇവിടത്തെ ജീവനക്കാർ രാത്രി 10നു മുൻപ് ജോലിക്കെത്തണം. പിറ്റേന്നു പുലർച്ചെ 5 കഴിഞ്ഞേ മടങ്ങാൻ പാടുള്ളൂ.

∙ അവശ്യസേവന വാഹനങ്ങൾ, ചരക്കു ലോറികൾ, ഇ- കൊമേഴ്സ് ഹോം ഡെലിവറി വാഹനങ്ങൾ. ലോഡ് കയറ്റാതെ പോകുന്ന ചരക്കു ലോറികൾക്കും അനുമതിയുണ്ട്.

∙ ട്രെയിൻ, ബസ്, വിമാനം എന്നിവയിൽ നഗരത്തിലെത്തുന്നവർക്ക് ഏതു വാഹനങ്ങളിലും വീടുകളിലേക്കു മടങ്ങാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com