ADVERTISEMENT

ബെംഗളൂരു ∙ സ്മാർട് സിറ്റി ഉൾപ്പെടെ തന്റെ നേതൃത്വത്തിൽ നടക്കുന്ന വികസന പ്രവർത്തനങ്ങളെല്ലാം വർഷാവസാനത്തോടെ പൂർത്തിയാകുമെന്നു മുഖ്യമന്ത്രി യെഡിയൂരപ്പ. സ്മാർട്ട് സിറ്റി റോഡുകളിൽ 20 വർഷം ഒരു കുഴി പോലും ഉണ്ടാകില്ല. ബെംഗളൂരുവിലെ എല്ലാ റോഡുകളും ഇത്തരത്തിൽ വികസിപ്പിക്കണം എന്നാണ് ആഗ്രഹം. ഇതിനു ഫണ്ടിന്റെ അഭാവം ഉണ്ടാകില്ല. ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശങ്ങളിൽ നിന്നും എത്തുന്നവർക്കായി നഗരത്തെ മികച്ച വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റുകയാണ് സർക്കാർ ലക്ഷ്യമെന്നും ബെംഗളൂരുവിന്റെ വികസന ചുമതല കൂടിയുള്ള യെഡിയൂരപ്പ പറഞ്ഞു. 

വിധാൻ സൗധയുടെയും രാജ്ഭവന്റെയും സമീപത്തുള്ള ഇൻഫൻട്രി റോഡ്, പ്ലാനറ്റേറിയം റോഡ്, ഡിക്കിൻസൻ റോഡ് എന്നിവയുടെ നിർമാണവും അവസാന ഘട്ടത്തിലാണ്. സ്മാർട്ട് സിറ്റി പദ്ധതിയിൽ നവീകരണം നടക്കുന്ന 36 റോഡുകളിൽ 9 എണ്ണമാണ് ഇതുവരെ പൂർത്തിയായത്. വൈറ്റ് ടോപ്പിങ് നടന്നു കൊണ്ടിരിക്കുന്ന റോഡുകൾ പരിശോധിച്ച മുഖ്യമന്ത്രി കോറമംഗല കനാൽ നവീകരണ പുരോഗതിയും വിലയിരുത്തി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com