ADVERTISEMENT

ബെംഗളൂരു ∙ സുരക്ഷയുടെ ഭാഗമായുള്ള നിരീക്ഷണത്തിനും അനാവശ്യമായി സ്റ്റേഷനിൽ തങ്ങുന്ന വാഹനങ്ങൾക്കു ഫീസ് ചുമത്താനുമായി ആക്സസ് കൺട്രോൾ സിസ്റ്റം(എസിഎസ്) ഏർപ്പെടുത്താൻ മജസ്റ്റിക് കെഎസ്ആർ സിറ്റി റെയിൽവേ സ്റ്റേഷൻ. യാത്രക്കാരെ ഇറക്കാനും കയറ്റാനും എത്തുന്ന വാഹനങ്ങൾ പാർക്കിങ് ഏരിയ ഒഴികെയുള്ള സ്ഥലങ്ങളിൽ അധിക സമയം ചെലവഴിച്ചാലാണ് പ്രത്യേക ഫീസ് ചുമത്തുക. കെഎസ്ആർ സ്റ്റേഷന്റെ ചുമതലയുള്ള ഇന്ത്യൻ റെയിൽവേ സ്റ്റേഷൻ ഡവലപ്മെന്റ് കോർപറേഷന്റെ‍(ഐആർഎസ്ഡിസി) നേതൃത്വത്തിൽ അടുത്ത മാസത്തോടെ എസിഎസ് ഘടിപ്പിക്കൽ പൂർത്തിയാകും. 

∙ സ്റ്റേഷനിൽ വാഹനം ചെലവഴിക്കുന്ന സമയം കണക്കാക്കിയാണ് എസിഎസ് പ്രത്യേക ഫീസ് നിശ്ചയിക്കുക. പ്രവേശന കവാടത്തിലെത്തുമ്പോൾ നമ്പർ രേഖപ്പെടുത്തും. ടോക്കണും ഇതിനൊപ്പം ലഭിക്കും. വാഹനം പുറത്തേക്കു പോകുന്ന സമയം രേഖപ്പെടുത്തുകയും അധിക സമയം ചെലവഴിച്ചവയ്ക്കു ഫീസ് ചുമത്തുകയും ചെയ്യും. അതേസമയം പാർക്കിങ് ഏരിയയിലേക്കു പോകുന്ന വാഹനങ്ങൾ പാർക്കിങ് ഫീസ് മാത്രം അടച്ചാൽ മതിയെന്ന് അധികൃതർ പറഞ്ഞു. 

∙ കാറുകൾക്കും ബൈക്കുകൾക്കും സ്റ്റേഷനിൽ പരമാവധി 7 മിനിറ്റ് യാത്രക്കാരെ ഇറക്കാനും കയറ്റാനുമായി ചെലവഴിക്കാം. തുടർന്നുള്ള ഓരോ 5 മിനിറ്റിനും ബൈക്കുകൾക്കു 15 രൂപയും കാറുകൾക്കു 25 രൂപയും ഫീസ് ഏർപ്പെടുത്തും.

 ഇതുവഴി പ്രതിമാസം 15 ലക്ഷം രൂപയുടെ വരുമാനമാണ് ഐആർഎസ്ഡിസി ലക്ഷ്യമിടുന്നത്. ലോക്ഡൗൺ ഇളവിനെ തുടർന്നു ബെംഗളൂരുവിൽ നിന്നു കൂടുതൽ ട്രെയിനുകൾ സർവീസ് പുനരാരംഭിച്ചതോടെ കെഎസ്ആർ സ്റ്റേഷനിൽ യാത്രാത്തിരക്കേറിയിട്ടുണ്ട്. സ്റ്റേഷനു മുന്നിൽ വാഹനങ്ങൾ കൂടുതൽ സമയം നിർത്തിയിടുന്നതു ഗതാഗതക്കുരുക്കിനും കാരണമാകുന്നുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com