ADVERTISEMENT
ബെംഗളൂരു∙ മണ്ഡ്യ മലവള്ളിയിലെ ഗണലു വെള്ളച്ചാട്ടത്തിൽ  മലയാളി   എൻജിനീയർ മുങ്ങി മരിച്ചു കോട്ടയം ദേവലോകം ചെന്തിട്ടയിൽ റിട്ട. ഹെഡ്മാസ്റ്റർ ജോർജ് വർഗീസിന്റെയും ബീന ജോർജിന്റെയും (സെന്റ് മേരീസ് സിബിഎസ്ഇ സ്കൂൾ, മണർകാട്) മകൻ  വിശാൽ വർഗീസ് ജോർജ് (24) ആണ്  മരിച്ചത്. ഗണലു വെള്ളച്ചാട്ടത്തിൽ ഇന്നലെ ഉച്ചയ്ക്കാണ് സംഭവം. മറ്റ് 3 സുഹൃത്തുക്കൾക്കൊപ്പം  2 ബൈക്കുകളിലായി പോയ സംഘം വെള്ളച്ചാട്ടത്തിലിറങ്ങി കുളിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.  ഡൊംലൂർ അക്വാഡ് സിസ്റ്റംസ് പ്രൈവറ്റ് ലിമിറ്റഡിൽ  സോഫ്റ്റ്‌വെയർ എൻജിനീയറാണ് വിശാൽ. മൃതദേഹം മലവള്ളി സർക്കാർ ആശുപത്രി മോർച്ചറിയിൽ. സംസ്കാരം പിന്നീട്. ഹലഗൂരു പൊലീസ് കേസെടുത്തു  സഹോദരൻ: വിമൽ തോമസ് ജോർജ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com