ADVERTISEMENT

ബെംഗളൂരു∙ പ്രണയം ചോദ്യംചെയ്തതിന് അമ്മയുടെ കാമുകൻ കൗമാരക്കാരനെ കൊലപ്പെടുത്തി. അൾസൂർ മർഫി ടൗണിലെ നന്ദു (17) ആണു മരിച്ചത്. ഓട്ടോ ഡ്രൈവർ ശക്തിവേലു(35)നെ അൾസൂർ പൊലീസ് അറസ്റ്റ് ചെയ്തു. നന്ദുവിന്റെ അമ്മ ഗീതയും ശക്തിവേലുവും തമ്മിൽ പ്രണയത്തിലായിരുന്നു. 6 വർഷമായി ഭർത്താവുമായി വേർപിരിഞ്ഞാണ് ഗീത താമസിച്ചിരുന്നത്. 

ഇവിടെ ശക്തിവേലു എത്തുന്നതു സംബന്ധിച്ച് നന്ദുവും ഗീതയും തമ്മിൽ തർക്കം പതിവാണ്. കഴിഞ്ഞ ദിവസം ശക്തിവേലു എത്തിയപ്പോൾ നന്ദു തടഞ്ഞു. തർക്കത്തിനിടെ ശക്തിവേലു കത്തിയെടുത്ത് നന്ദുവിനെ കുത്തുകയായിരുന്നു. സംസ്കാര ചടങ്ങിനിടെ സംഘർഷമുണ്ടായതിനെ തുടർന്ന് പൊലീസ് ലാത്തിവീശി പിരിച്ചുവിട്ടു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com