ADVERTISEMENT

ബെംഗളൂരു ∙ സംസ്ഥാനത്ത് 1.36 ലക്ഷം ആരോഗ്യപ്രവർത്തകർ ഒരു ഡോസ് പോലും കോവിഡ് പ്രതിരോധ കുത്തിവയ്പ് എടുത്തിട്ടില്ല. സംസ്ഥാനത്ത് ഏകദേശം 9 ലക്ഷം ആരോഗ്യപ്രവർത്തകരാണ് കോവിഡ് രംഗത്തു പ്രവർത്തിക്കുന്നത്. കഴിഞ്ഞ 8 വരെയുള്ള കണക്കുകൾ പ്രകാരം ഇതിൽ 7.63 ലക്ഷം പേർക്ക് ഒരു ഡോസ് എങ്കിലും കുത്തിവയ്പ് ലഭിച്ചിട്ടുണ്ട്. ജനുവരി 16നാണ് കർണാടകയിൽ കുത്തിവയ്പ് ആരംഭിച്ചത്. ആദ്യ പരിഗണന നൽകിയത് ആരോഗ്യപ്രവർത്തകർക്കായിരുന്നു.

4‌51 പേർ പോസിറ്റീവ്

ബെംഗളൂരു ∙ കർണാടകയിൽ ഇന്നലെ 451 കോവിഡ് ബാധിതർ. ഇതേവരെ പോസിറ്റീവായത് 29,80,621 പേർ. ഇന്നലെ മരണം 9. മൊത്തം 37,875. ആശുപത്രികളിൽ ചികിത്സയിലുള്ളത് 10,395 പേർ. ബെംഗളൂരുവിൽ ഇന്നലെ 187 പേർ പോസിറ്റീവ് ആയതോടെ മൊത്തം കോവിഡ് ബാധിതർ 12,48,157. നഗരത്തിൽ ഇന്നലെ 3 മരണം. മൊത്തം 16,183. സ്ഥിരീകരണ നിരക്ക് (ടിപിആർ)- 0.37 %. മരണനിരക്ക് (സിഎഫ്ആർ) 1.99%.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com