ADVERTISEMENT
മൈസൂരു ∙ കർണാടക ആർടിസി ബസുംഓട്ടോറിക്ഷയും ഇടിച്ചുണ്ടായ അപകടത്തിൽ പ്രതിശ്രുതവരനും സഹോദരിയും പിഞ്ചുകുഞ്ഞും ഉൾപ്പെടെ 3 പേർ മരിച്ചു. മൈസൂരുവിലെ വരക്കോടു നടന്ന അപകടത്തിൽ ടി നരസീപുര സ്വദേശി ഇമ്രാൻ പാഷ (28), യാസ്മീൻ (30), മകൻ അഫ്നൻ (2) എന്നിവരാണ് മരിച്ചത്. ഇമ്രാൻ പാഷയ്ക്ക് വിവാഹ വസ്ത്രമെടുക്കാൻ മൈസൂരുവിലേക്കു പോകുന്നതിനിടെയാണ് അപകടം. ഓട്ടോയും ബസും നേർക്കുനേർ ഇടിക്കുകയായിരുന്നു. 24നാണ് ഇമ്രാന്റെ വിവാഹം നിശ്ചയിച്ചിരുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com