ADVERTISEMENT

ബെംഗളൂരു ∙ മാളുകൾ, തിയറ്ററുകൾ എന്നിവിടങ്ങളിൽ പ്രവേശിക്കാൻ 2 ഡോസ് കോവിഡ് കുത്തിവയ്പ് നിർബന്ധമാക്കി കർണാടക. കേരള, മഹാരാഷ്ട്ര എന്നിവയുമായി അതിർത്തി പങ്കിടുന്ന ചെക്പോസ്റ്റുകളിൽ നടക്കുന്ന പരിശോധന കർശനമായി തുടരും. ഒമിക്രോൺ വ്യാപന ഭീതിയെ തുടർന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയുടെ അധ്യക്ഷതയിൽ നടന്ന ഉന്നതതല യോഗത്തിനു ശേഷമാണ് പുതിയ നിയന്ത്രണങ്ങൾ സംബന്ധിച്ച ഉത്തരവ് റവന്യുവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി തുഷാർ ഗിരിനാഥ് പുറത്തിറക്കിയത്.

വിവാഹച്ചടങ്ങിൽ നിയന്ത്രണം; പരിശോധന ഊർജിതമാക്കും, പുതിയ നിയന്ത്രണങ്ങൾ ഇങ്ങനെ

∙ വിവാഹ ചടങ്ങുകളിലും സമ്മേളനങ്ങളിലും മറ്റും പരമാവധി 500 പേരിൽ കൂടുതൽ പങ്കെടുക്കാൻ പാടില്ല. 

∙ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ കലാ, കായിക, സാംസ്കാരിക പരിപാടികൾ ജനുവരി 15നു ശേഷം മതി. 

∙ സ്കൂളുകളിലും കോളജുകളിലും പഠിക്കുന്ന കുട്ടികളുടെ രക്ഷിതാക്കൾ നിർബന്ധമായും 2 ഡോസ് കുത്തിവയ്പ് സ്വീകരിച്ചിരിക്കണം. 

∙ ആരോഗ്യപ്രവർത്തകർ, 65 വയസ്സിനു മുകളിലുള്ളവർ, ജീവിതശൈലീ രോഗമുള്ളവർ തുടങ്ങിയവരുടെ കോവിഡ് പരിശോധന നിർബന്ധം. 

∙ സംസ്ഥാനത്ത് സമ്പർക്കം കണ്ടെത്തലും പരിശോധനയും ചികിത്സാ സംവിധാനങ്ങളും ഊർജിതമാക്കും. 

∙ സർക്കാർ ജീവനക്കാർ നിർബന്ധമായും 2 ഡോസ് കുത്തിവയ്പ് സ്വീകരിച്ചിരിക്കണം. 

∙വ്യാപനം കണ്ടെത്തുന്ന മേഖലകൾ കണ്ടെയ്ൻമെന്റ്, ക്ലസ്റ്റർ സോണുകളായി പ്രഖ്യാപിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com