ADVERTISEMENT
ബെംഗളൂരു ∙ വൈറ്റ്ഫീൽഡിലെ റെയിൽവേ ഗുഡ്സ് ഷെഡ് യാഡിലേക്കുള്ള പുതിയ റോഡ് നിർമാണം പുരോഗമിക്കുന്നു. 2 കോടി രൂപ ചെലവിട്ടാണ് 600 മീറ്റർ നീളത്തിൽ 15 മീറ്റർ വീതിയിൽ കോൺക്രീറ്റ്  റോഡ് നിർമിക്കുന്നത്. നഗരത്തിലേക്കുള്ള ഭക്ഷ്യധാന്യങ്ങൾ, സിമന്റ്, ഇരുമ്പ്, രാസവളം എന്നിവ എത്തുന്ന ടെർമിനലിൽ പ്രതിവർഷം 25 ലക്ഷം ടൺ ചരക്ക് കൈകാര്യം ചെയ്യുന്നുണ്ട്. നേരത്തേയുണ്ടായിരുന്ന റോഡിന്റെ ശോചനീയാവസ്ഥ കാരണം ലോറികൾ ചെളിയിൽ താഴുന്നത് പതിവായിരുന്നു. ഗുഡ്സ് ഷെഡിൽ കൂടുതൽ ചരക്കു കൈകാര്യം ചെയ്യാനുള്ള പുതിയ ടെർമിനലുകളുടെ നിർമാണവും അവസാനഘട്ടത്തിലാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com