ADVERTISEMENT

ബെംഗളൂരു∙ പാഠ്യപദ്ധതി കാവിവൽക്കരിച്ചെന്ന ആരോപണത്തിനു മറുപടിയായി, പാക്കിസ്ഥാൻ സ്ഥാപകൻ മുഹമ്മദലി ജിന്നയെ കുറിച്ചുള്ള പാഠഭാഗം ഉൾപ്പെടുത്തേണ്ടതുണ്ടോ എന്ന ചോദ്യം ഉന്നയിച്ച് ബിജെപി നേതാവും മുൻ മന്ത്രിയുമായ കെ.എസ്.ഈശ്വരപ്പ രംഗത്തു വന്നു. ആർഎസ്എസ് സ്ഥാപകൻ കേശവ് ബൽറാം ഹെഡ്ഗേവാറിന്റെ പ്രസംഗം പാഠപുസ്തകത്തിൽ ഉൾപ്പെടുത്തിയത് വിദ്യാർഥികളിലേക്ക് കൂടുതൽ ദേശഭക്തിയും രാഷ്ട്രബോധവും പകരാനാണെന്ന് ഈശ്വരപ്പ പറഞ്ഞു. 

പാഠപുസ്തക സമിതിയെ എതിർക്കുന്നവർ മെക്കാളെ പ്രഭുവിന്റെയും മുഗൾ രാജാക്കന്മാരുടെയും അടിമത്തത്തിൽ നിന്ന് പുറത്തുവരണമെന്ന് ബിജെപി ദേശീയ ജനറൽ സെക്രട്ടറി സി.ടി.രവിയും ആവശ്യപ്പെട്ടു. വിവിധ ക്ലാസുകളിലെ പാഠ പുസ്തകത്തിൽ നിന്ന് ശ്രീനാരായണ ഗുരു, രാഷ്ട്രകവി കൂവേംപു, പെരിയാർ ഇ.വി രാമസ്വാമി, ഭഗത് സിങ് തുടങ്ങിയവരെയും പുരഗോമന എഴുത്തുകാരുടെ രചനകളും ഒഴിവാക്കിയതിനെതിരെ കോൺഗ്രസും മറ്റും സാമൂഹിക, സാംസ്കാരിക സംഘടനകളും 31ന് സംസ്ഥാന വ്യാപക പ്രതിഷേധവും പ്രഖ്യാപിച്ചിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com