ADVERTISEMENT

ബെംഗളൂരു∙ നമ്മ മെട്രോ പ്രതിദിന യാത്രക്കാരുടെ എണ്ണം 3 ദിവസത്തിനിടെ ശരാശരി 4.4 ലക്ഷമായി ഉയർന്നതായി ബിഎംആർസി. കോവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ചതും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും  ഓഫിസുകളുടെയും പ്രവർത്തനങ്ങൾ പൂർണതോതിലായതുമാണ് യാത്രക്കാരുടെ എണ്ണം കൂട്ടിയത്. മാർച്ചിൽ 2.7 ലക്ഷം പേർ വരെയായിരുന്ന പതിവ് യാത്രക്കാരായി ഉണ്ടായിരുന്നത്. 

ഏപ്രിലിൽ ഇത് 3.5 ലക്ഷം വരെയായി ഉയർന്നു. ഏപ്രിൽ 1 മുതൽ 30 വരെ 1.09 കോടി പേരാണ് മെട്രോയിൽ യാത്ര ചെയ്തത്. സ്കൂളുകൾ ജൂൺ ആദ്യവാരം തുറക്കുന്നതോടെ യാത്രക്കാരുടെ എണ്ണം ഇനിയും കൂടുമെന്നാണ് ബിഎംആർസി പ്രതീക്ഷ. ടിക്കറ്റിതര വരുമാനം കൂട്ടുന്നതിന്റെ ഭാഗമായി മെട്രോ സ്റ്റേഷനിലും ട്രെയിനുകൾക്കുള്ളിലും പരസ്യം സ്ഥാപിക്കുന്നതിനുള്ള ടെൻഡർ ക്ഷണിച്ചതായി ബിഎംആർസി എംഡി അൻജും പർവേശ് പറഞ്ഞു. കോവിഡിനെ തുടർന്ന് 2 വർഷമായി മെട്രോയുടെ പരസ്യവരുമാനം ഇടിഞ്ഞിരുന്നു. നഷ്ടപരിഹാരം നൽകാനുള്ളത് 6680 കോടിരൂപ

നമ്മ മെട്രോ രണ്ടാംഘട്ട പാത നിർമാണത്തിനായി ഭൂമിയേറ്റെടുത്ത വകയിൽ ബിഎംആർസി ഇനിയും ‍നഷ്ടപരിഹാരം നൽകാനുള്ളത് 6680 കോടി രൂപ. ബയ്യപ്പനഹള്ളി–വൈറ്റ്ഫീൽഡ്, ചല്ലഘട്ട മെട്രോ ഡിപ്പോ എന്നിവയുടെ ഭൂമി ഏറ്റെടുത്തവർക്കാണ് ഇനിയും തുക നൽകാനുള്ളത്. കാടുഗോഡിയിൽ ഡിപ്പോ നിർമാണത്തിനായി 45 ഏക്കർ വനഭൂമിയാണ് ഏറ്റെടുത്തിരിക്കുന്നത്. ചല്ലഘട്ട ഡിപ്പോയ്ക്കായി റെയിൽവേ ഭൂമി  ഏറ്റെടുക്കാൻ അനുമതി തേടിയിട്ടുണ്ട്. മെട്രോ രണ്ടാംഘട്ടത്തിൽ 2എ ഫേസിൽ 72 കിലോമീറ്ററും 2 ബി ഫേസിൽ 38 കിലോമീറ്ററുമാണ് ആകെ ദൂരം. 2014ൽ രണ്ടാംഘട്ടത്തിന് അനുമതി ലഭിക്കുമ്പോൾ നിർമാണച്ചെലവ് 27,000 കോടി രൂപയായിരുന്നെങ്കിൽ 2017ൽ നിർമാണം തുടങ്ങുമ്പോൾ ഇത് 30,695 കോടി രൂപയായി ഉയർന്നു. 

പർപ്പിൾ ലൈനിൽ ഇന്ന് നിയന്ത്രണം

അറ്റകുറ്റപ്പണികളുടെ ഭാഗമായി പർപ്പിൾ ലൈനിലെ എംജി റോഡ്–ബയ്യപ്പനഹള്ളി സ്റ്റേഷനുകൾക്കിടയിൽ ഇന്ന് രാത്രി 9.30ന് ശേഷം മെട്രോ ട്രെയിൻ സർവീസ് നടത്തില്ല. എംജി റോഡ്–കെങ്കേരി റീച്ചിൽ രാത്രി 11 വരെ  സർവീസ് ഉണ്ടായിരിക്കും. നാളെ രാവിലെ 7 മുതൽ ബയ്യപ്പനഹള്ളി–കെങ്കേരി റീച്ചിൽ ട്രെയിൻ സർവീസുകൾ പതിവ് പോലെ സർവീസ് നടത്തുമെന്ന് ബിഎംആർസി വാർത്താക്കുറിപ്പിൽ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com