പ്രധാനമന്ത്രിയുടെ യാത്രയ്ക്ക് ടാറിങ്; രണ്ടാം ദിവസം പൊളിഞ്ഞു

mumbai-modi
നരേന്ദ്രമോദി
SHARE

ബെംഗളൂരു∙ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തിന് മുന്നോടിയായി ബാംഗ്ലൂർ സർവകലാശാല ക്യാംപസിനു സമീപം യുദ്ധകാലാടിസ്ഥാനത്തിൽ ടാർ ചെയ്ത റോഡ് 2 ദിവസം കൊണ്ട് പൊളിഞ്ഞു തുടങ്ങി.

 മൈസൂരു റോഡിൽനിന്നും ബെംഗളൂരു സർവകലാശാലയിലേക്കുള്ള 3.6 കിലോമീറ്റർ റോഡിലാണ് വീണ്ടും കുഴികളായത്. 

തിങ്കളാഴ്ച നഗരത്തിലെത്തിയ പ്രധാനമന്ത്രി, ബി.ആർ അംബേദ്കർ സ്കൂൾ ഓഫ് ഇക്കണോമിക്സ് സർവകലാശാലയിലേക്കു പോയത് ഈ റോഡിലൂടെയായിരുന്നു. 

അന്നേദിവസം രാത്രിയുണ്ടായ കനത്ത മഴയിലാണ് റോഡിൽ കുഴികളുണ്ടായത്.

6 കോടി രൂപയാണ് റോഡിന്റെ ടാറിങ്ങിനായി ബിബിഎംപി ചെലവഴിച്ചത്. ഒരാഴ്ച കൊണ്ടായിരുന്നു നിർമാണം.

റോഡിനടിയിലൂടെ കടന്നു പോകുന്ന പൈപ്പ‌്‌ലൈനിന്റെ ചോർച്ചയാണ് റോഡിന്റെ തകർച്ചയ്‌ക്കു കാരണമെന്നാണ് ബിബിഎംപി അധികൃതർ നൽകുന്ന വിശദീകരണം. 

ഏപ്രിലിലും പ്രധാനമന്ത്രിയുടെ സന്ദർശനം പ്രഖ്യാപിച്ചതിനെത്തുടർന്ന് ഈ റോഡ് ടാർ ചെയ്തിരുന്നു.

 എന്നാൽ സന്ദർശനം പിന്നീടു റദ്ദാക്കി. അന്നും ദിവസങ്ങൾക്കുശേഷം റോ‍ഡ് സമാനമായി തകർന്നതായി നാട്ടുകാർ പരഞ്ഞു.

പ്രധാനമന്ത്രിയുടെ സന്ദർശന മാനദണ്ഡങ്ങൾ പാലിക്കുന്നതിനായാണ് തിരക്കുപിടിച്ചു റോഡ് ടാറു ചെയ്തതെന്ന് ബിബിഎംപി സ്പെഷൽ കമ്മിഷണർ പി.എൻ രവീന്ദ്ര പറഞ്ഞു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതാണ് പഴങ്കഞ്ഞിയും ചക്കപ്പഴവുമൊക്കെ കഴിക്കുന്ന ഇന്‍സ്റ്റഗ്രാമിലെ ആ ‘ഇംഗ്ലിഷുകാരി

MORE VIDEOS