മഴക്കാലമെത്തി; വിസ്റ്റാഡം കോച്ചിന് ഡിമാന്റ്

Vistadam-coach
വിസ്റ്റാഡം കോച്ച്
SHARE

ബെംഗളൂരു∙ മഴക്കാലമായതോടെ പശ്ചിമഘട്ട മലനിരകളുടെ സൗന്ദര്യം ആസ്വദിക്കാൻ വിസ്റ്റാഡം കോച്ചുകളുള്ള ട്രെയിനുകളിൽ തിരക്കേറി. ദക്ഷിണ പശ്ചിമ റെയിൽവേയുടെ 6 ട്രെയിനുകളിലാണു നിലവിൽ വിസ്റ്റാഡം കോച്ചുകളുള്ളത്. 

കഴിഞ്ഞ വർഷം ജൂലൈയിലാണ് മംഗളൂരു–യശ്വന്ത്പുര എക്സ്പ്രസ് 2 വിസ്റ്റാഡം കോച്ചുകളുമായി സർവീസ് ആരംഭിച്ചത്. 

യാത്രക്കാരുടെ  തിരക്കേറിയതോടെ കാർവാർ, ശിവമൊഗ്ഗ എക്സ്പ്രസ് ട്രെയിനുകളിലും വിസ്റ്റാഡം കോച്ചുകൾ അനുവദിച്ചു. 

ഹാസൻ-ദക്ഷിണ കന്നഡ ജില്ലകളെ ബന്ധിപ്പിക്കുന്ന സുബ്രഹ്മണ്യചുരം, കാർവാറിലേക്കുള്ള കൊങ്കൺ പാത എന്നിവയിലൂടെ കടന്നുപോകുന്ന ട്രെയിനുകളിൽ വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കാൻ ആരംഭിച്ച വിസ്റ്റാഡം കോച്ചുകളിൽ അടുത്ത 2 മാസത്തേയ്ക്കുള്ള പകുതിയലധികം സീറ്റുകളിൽ ബുക്കിങ് പൂർത്തിയായി. 

ശതാബ്ദി ട്രെയിനിലെ എസി എക്സിക്യൂട്ടീവ് ക്ലാസിന്റെ ടിക്കറ്റ് നിരക്കാണ് വിസ്റ്റാഡം കോച്ചിലെ യാത്രയ്ക്കും ഏർപ്പെടുത്തിയിരിക്കുന്നത്.

ദക്ഷിണ പശ്ചിമ റെയിൽവേയുടെ വിസ്റ്റാഡം കോച്ച് സർവീസുള്ള 

ട്രെയിനുകൾ, പുറപ്പെടുന്ന സമയം, ടിക്കറ്റ് നിരക്ക്. 

∙ രാവിലെ 7: യശ്വന്ത്പുര–കാർവാർ എക്സ്പ്രസ് (16515, തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ) –1990 രൂപ 

∙ രാവിലെ 5.30 കാർവാർ–യശ്വന്ത്പുര എക്സ്പ്രസ് (16516, ചൊവ്വ, വ്യാഴം, ശനി).

∙ യശ്വന്ത്പുര–മംഗളൂരു എക്സ്പ്രസ് (16575, ചൊവ്വ, വ്യാഴം, ഞായർ) –1395 രൂപ. 

∙ രാവിലെ 11: മംഗളൂരു–യശ്വന്ത്്പുര എക്സ്പ്രസ് (16576, തിങ്കൾ, ബുധൻ, വെള്ളി). 

∙ രാവിലെ 9.15: യശ്വന്ത്പുര–ശിവമൊഗ്ഗ ടൗൺ പ്രതിദിന എക്സ്പ്രസ് (16579) -1130 രൂപ.

∙ വൈകിട്ട് 3.30: ശിവമൊഗ്ഗ ടൗൺ–യശ്വന്ത്പുര പ്രതിദിന എക്സ്പ്രസ് (16580).

വീതിയേറിയ ഗ്ലാസ് ജനാലകൾ, എല്ലാ വശങ്ങളിലേക്കും തിരിയാൻ സാധിക്കുന്ന സീറ്റുകൾ, ഗ്ലാസ് പാനൽ ഘടിപ്പിച്ച മേൽക്കൂര, പാസഞ്ചർ ഇൻഫർമേഷൻ സിസ്റ്റം, എൽഇഡി സ്ക്രീനുകൾ, പാൻട്രി, വ്യൂയിങ് ഗാലറി. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വണ്ടി ഏതായാലും ഓടിക്കാൻ പ്രീതു റെഡിയാണ് | Preethu Rachel Mathew | Lady Driver

MORE VIDEOS