ADVERTISEMENT

ബെംഗളൂരു∙നഗരത്തിലെ ഗതാഗതക്കുരുക്ക് അഴിക്കാൻ 3 ജംക്‌ഷനുകളിൽ അടിയന്തര നടപടി. ഗോരെഗുണ്ഡപാളയ, ഹെബ്ബാൾ, ടിൻ ഫാക്ടറി ജംക്‌ഷനുകളിലാകും നടപടികൾ സ്വീകരിക്കുക. കഴിഞ്ഞ ദിവസം ബിബിഎംപി, ബിഡിഎ, ബിഎംആർസി, പൊലീസ് അധികൃതർ ജംക്‌ഷനുകളിലെത്തി പരിശോധന നടത്തിയിരുന്നു. 

തിരക്കു കുറയ്ക്കാനുള്ള ദീർഘ, ഹ്രസ്വ കാല പദ്ധതികൾക്കു രൂപം നൽകിയിട്ടുണ്ട്. ഇതിനായുള്ള  നിർമാണം ഉടൻ ആരംഭിക്കുമെന്നു ബിബിഎംപി ചീഫ് കമ്മിഷണർ തുഷാർ ഗിരിനാഥ് പറഞ്ഞു. ഗോരെഗുണ്ഡപാളയ ജംക്‌ഷനിലെ റോഡ് അറ്റകുറ്റപ്പണികൾ നടത്തി നവീകരിക്കും. കൂടുതൽ മേൽപാലങ്ങളും നടപ്പാതകളും നിർമിക്കും. വലിയ വാഹനങ്ങളെ പീനിയ ഫ്ലൈഓവർ ഉപയോഗിക്കാൻ അനുവദിക്കണമെന്നു ദേശീയപാത അതോറിറ്റിയോട് ആവശ്യപ്പെടും.

സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി 6 മാസങ്ങളായി ഇതു നിരോധിച്ചിരിക്കുകയാണ്. പീനിയ സ്റ്റാൻഡിലേക്കുള്ള ദീർഘദൂര ബസുകളുടെ പ്രവേശനം നിർത്തുന്നതിനുള്ള മാർഗങ്ങളും ആലോചിക്കുന്നുണ്ട്. ടിൻ ഫാക്ടറിയിൽ പ്രധാന റോഡുകളിൽ ബസ് പാർക്ക് ചെയ്യുന്നത് ഒഴിവാക്കാൻ നടപടികൾ സ്വീകരിക്കും. തെരുവുവിളക്കുകൾ സ്ഥാപിക്കും. ഹെബ്ബാളിൽ റോഡുകളുടെ വീതി കൂട്ടും. മരങ്ങളുടെ ശാഖകൾ വെട്ടിയൊതുക്കും. ബസുകൾക്കു പാർക്കിങ് സൗകര്യങ്ങൾ കണ്ടെത്തുമെന്നും അധികൃതർ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com