ADVERTISEMENT

ബെംഗളൂരു∙ നന്ദി ഇൻഫ്രാസ്ട്രക്ചർ കോറിഡോർ എന്റർപ്രൈസസ് (നൈസ്) റോഡിലെ ടോൾ നിരക്കിൽ ഇന്നു മുതൽ 10–20 % വർധന. 5 വർഷത്തിനുശേഷമാണ് നിരക്കുകൾ വർധിപ്പിക്കുന്നത്. 41 കിലോമീറ്റർ ദൂരമുള്ളതാണു റോഡ്. ദേശീയപാത അതോറിറ്റിയുടെ നിയന്ത്രണത്തിലുള്ള ഹൊസൂർ റോഡിലെ ഇലക്ട്രോണിക് സിറ്റി, അത്തിബലെ പ്ലാസ എന്നിവിടങ്ങളിലെ ടോൾ നിരക്കും നാളെ മുതൽ വർധിക്കുന്നുണ്ട്. കരാർ പ്രകാരം എല്ലാ വർഷവും നിരക്ക് വർധിപ്പിക്കാനാകുമെന്നും എന്നാൽ കോവിഡും വിലക്കയറ്റവും കണക്കിലെടുത്താണ് 5 വർഷമായി നിരക്ക് വർധിപ്പിക്കാത്തതെന്നും നൈസ് അധികൃതർ പറഞ്ഞു. എന്നാൽ റോഡ് മുഴുവൻ കുഴിയാണെന്നും വർധന അന്യായമാണെന്നും യാത്രക്കാർ ചൂണ്ടിക്കാട്ടുന്നുണ്ട്.

10 മുതൽ 20 ശതമാനം വരെയാണ് വർധന പുതുക്കിയ നിരക്കുകൾ

∙ ബന്നർഘട്ട റോഡ് ഇടനാഴി

ഇരുചക്രവാഹനങ്ങൾ: 20 രൂപ, കാർ: 45, ബസ്: 125, ട്രക്ക്: 85, ലൈറ്റ് കമേഴ്സ്യൽ വാഹനങ്ങൾ: 45.

∙ കനകപുര റോഡ് ഇടനാഴി

ഇരുചക്രവാഹനങ്ങൾ: 12, കാർ: 35, ബസ്: 100, ട്രക്ക്: 65, ലൈറ്റ് കമേഴ്‌സ്യൽ വാഹനങ്ങൾ: 35.

∙ മൈസൂരു റോഡ് ഇടനാഴി

ഇരുചക്രവാഹനങ്ങൾ: 8, കാർ: 20, ബസ്: 55, ട്രക്ക്: 35, ലൈറ്റ് കമേഴ്‌സ്യൽ വാഹനങ്ങൾ: 25.

∙ മാഗഡി റോഡ് ഇടനാഴി

ഇരുചക്രവാഹനങ്ങൾ: 20, കാർ: 45, ബസ്: 135, ട്രക്ക്:90, ലൈറ്റ് കമേഴ്‌സ്യൽ വാഹനങ്ങൾ: 55.

∙ തുമക്കൂരു റോഡ് ഇടനാഴി

ഇരുചക്രവാഹനങ്ങൾ: 12, കാർ: 40, ബസ്: 105, ട്രക്ക്: 70, ലൈറ്റ് കമേഴ്‌സ്യൽ വാഹനങ്ങൾ: 40.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com