ഇ – വാഹന ഉപയോഗം പ്രോത്സാഹിപ്പിക്കും

ബെസ്കോം പാലസ് ഗ്രൗണ്ടിൽ സംഘടിപ്പിച്ച ഇലക്‌ട്രിക് വാഹനങ്ങളുടെ പ്രദർശനം.
SHARE

ബെംഗളൂരു∙ പുതിയ ചാർജിങ് സ്റ്റേഷനുകളും ബാറ്ററി നിർമാണ കേന്ദ്രങ്ങളും അടക്കം സംസ്ഥാനത്ത് ഇലക്ട്രിക് വാഹനങ്ങളുമായി ഉപയോഗം വർധിപ്പിക്കുന്നതിന് ആവശ്യമായ പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുമെന്ന് ഊർജമന്ത്രി സുനിൽ കുമാർ. ബെസ്കോം ഇലക്ട്രിക് വാഹന എക്സ്പോയുടെ ഭാഗമായി നടന്ന വാഹന റാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിധാൻ സൗധയിൽനിന്ന് എക്സ്പോ നടക്കുന്ന പാലസ് ഗ്രൗണ്ടിലേക്കു നടന്ന റാലിയിൽ മുപ്പതോളം വാഹനങ്ങൾ അണിനിരന്നു. എക്സ്പോ ഇന്നു സമാപിക്കും.

ഗ്രീൻ വെഹിക്കിൾ എക്സ്പോ ഇന്ന് സമാപിക്കും

ബെംഗളൂരു∙ പുത്തൻ ഇലക്ട്രിക് വാഹന തരംഗങ്ങൾ പരിചയപ്പെടുത്തിയ ഗ്രീൻ വെഹിക്കിൾ എക്സ്പോ ഇന്നു സമാപിക്കും. ഇലക്ട്രിക്, ഹൈബ്രിഡ് വാഹനങ്ങൾ, സ്പെയർ പാർട്സ്, ചാർജിങ് സ്റ്റേഷനുകൾ എന്നിവയുടെ പ്രദർശനം ബെംഗളൂരു രാജ്യാന്തര എക്സിബിഷൻ സെന്ററിലാണു നടക്കുന്നത്. മീഡിയ ഡേ മാർക്കറ്റിങ് സംസ്ഥാന സർക്കാരുമായി സഹകരിച്ചു നടത്തുന്ന എക്സ്പോയിൽ നൂറിലേറെ കമ്പനികളുടെ സ്റ്റാളുകളുണ്ട്. പ്രദർശനത്തിനു പുറമേ ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം വർധിപ്പിക്കുന്നതിനെക്കുറിച്ചുള്ള സെമിനാറുകളും ചർച്ചകളും നടക്കുന്നുണ്ട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ദൃശ്യം – 4നെ പറ്റിയാണ് ലാലേട്ടൻ ആലോചിക്കുന്നത് | Siddique | Asha Sarath | Peace

MORE VIDEOS