ADVERTISEMENT

ബെംഗളൂരു∙ ബിബിഎംപി കരാർ ശുചീകരണ തൊഴിലാളികളുടെ സമരം രണ്ടാംദിനവും തുടർന്നതോടെ നഗരത്തിൽ മാലിന്യനീക്കം പ്രതിസന്ധിയിൽ. മുഖ്യമന്ത്രി രേഖാമൂലം ഉറപ്പ് നൽകാതെ സമരരംഗത്ത് നിന്ന് ‍പിൻമാറില്ലെന്ന് സമരത്തിന് നേതൃത്വം നൽകുന്ന കർണാടക സഫായി കർമചാരി കാവൽ സമിതി ഭാരവാഹികൾ പറഞ്ഞു. സർക്കാർ നേരിട്ട് വേതനം നൽകുന്ന തൊഴിലാളികളെ സ്ഥിരപ്പെടുത്താമെന്നു മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ കഴിഞ്ഞ ദിവസം ഉറപ്പ് നൽകിയിരുന്നെങ്കിലും കരാർ തൊഴിലാളികളെ സ്ഥിരപ്പെടുത്തണമെന്ന കാര്യത്തിൽ ഉറച്ച് നിൽക്കുകയാണ് സമരസമിതി. 

സമരക്കാർ ഉന്നയിച്ച ആവശ്യങ്ങൾ  വരുന്ന നിയമസഭാ സമ്മേളനത്തിൽ ചർച്ച ചെയ്യാമെന്നും മുഖ്യമന്ത്രി പറഞ്ഞു. സർക്കാർ നിശ്ചയിച്ച വേതനം പോലും നൽകാതെ കരാറുകാർ വഞ്ചിക്കുമ്പോൾ ഇനിയും അവഗണന സഹിച്ച് മുന്നോട്ട് പോകാൻ കഴിയില്ലെന്ന് ഇവർ പറഞ്ഞു.ഫ്രീഡം പാർക്കിൽ നടക്കുന്ന സമരത്തിന് പിന്തുണയുമായി ഇന്നലെ കെപിസിസി വർക്കിങ് പ്രസിഡന്റ് രാമലിംഗ റെഡ്ഡി ഉൾപ്പെടെയുള്ളവർ എത്തിയിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com