കുന്ദാപുരയിൽ കാർ കടലിൽ വീണ് ‌‌ 1 മരണം; ഒരാളെ കാണാതായി

ഉഡുപ്പി കുന്ദാപുര മറവന്തെയിൽ കടലിൽ വീണ കാർ കരയ്ക്കെടുത്തപ്പോൾ.
SHARE

ഉഡുപ്പി ∙ കുന്ദാപുര മറവന്തെയിൽ കാർ കടലിൽ വീണ് യുവാവ് മരിച്ചു. മറ്റൊരു യുവാവിനായി തിരച്ചിൽ തുടരുന്നു. കുന്ദാപുര കോട്ടേശ്വര സ്വദേശി വിരാജ് ആചാര്യയാണ് (28) മരിച്ചത്. ഗംഗൊള്ളി പൊലീസും അഗ്നിരക്ഷാ സേനയും ചേർന്ന് കാർ കരയ്ക്കെത്തിച്ചപ്പോൾ സീറ്റ് ബെൽറ്റിൽ കുടുങ്ങിയ നിലയിലാണ് വിരാജിന്റെ മൃതദേഹം. റോഷനു വേണ്ടി തിരച്ചിൽ തുടരുന്നു. 

ശനിയാഴ്ച രാത്രി വൈകി കോട്ടേശ്വരയിൽ നിന്നു ബൈന്ദൂരിലേക്കു പോകുന്നതിനിടെ ദേശീയ ഹൈവേ 66ൽ വരാഹമഹാസ്വാമി ക്ഷേത്രത്തിനു സമീപമാണ് അപകടം. റോഡിൽ നിന്നു വഴുതി മാറിയ കാർ താഴെ കടലിലേക്ക് പതിക്കുകയായിരുന്നു. ഇവർക്കൊപ്പം ഉണ്ടായിരുന്ന കാർത്തിക്, സന്ദേശ് എന്നിവർ നീന്തി കയറിയാണ് അപകടവിവരം പ്രദേശവാസികളെ അറിയിച്ചത്. പരുക്കുകളുള്ള ഇവരെ പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കനത്ത മഴയിൽ നിയന്ത്രണം നഷ്ടപ്പെട്ടതാകാം അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ചാക്കോച്ചനും ദേവദൂതരും | ന്നാ താൻ കേസ് കൊട് Promotion | Manorama Online

MORE VIDEOS