ബെംഗളൂരു ∙ രാഷ്ട്രപതി തിരഞ്ഞെടുപ്പിലേക്കുള്ള എൻഡിഎ സ്ഥാനാർഥി ദ്രൗപദി മുർമു ‘റബർ സ്റ്റാംപ്’ ആയിരിക്കില്ലെന്ന് ഉറപ്പു നൽകണമെന്ന് പ്രതിപക്ഷ ഐക്യ സ്ഥാനാർഥി യശ്വന്ത് സിൻഹ. ബിജെപി മുൻ വക്താവ് നൂപുർ ശർമയെ വിമർശിച്ച സുപ്രീം കോടതിക്കെതിരെ സമൂഹമാധ്യമങ്ങളിലൂടെയും മറ്റും കടുത്ത ആരോപണങ്ങൾ ഉന്നയിക്കുന്ന സാഹചര്യം സങ്കടകരമാണെന്നും കർണാടക കോൺഗ്രസിന്റെ പിന്തുണ തേടാനെത്തിയ അദ്ദേഹം ബെംഗളൂരുവിൽ പറഞ്ഞു. കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് രാഷ്ട്രീയ എതിരാളികളെ ഒതുക്കുന്ന രീതിയാണ് കേന്ദ്ര സർക്കാർ സ്വീകരിച്ചു വരുന്നതെന്നു സ്വകാര്യ ഹോട്ടലിൽ നടന്ന കോൺഗ്രസ് നിയമസഭാ കക്ഷി യോഗത്തിൽ അദ്ദേഹം ആരോപിച്ചു. രാജ്യസഭാ പ്രതിപക്ഷ കക്ഷി നേതാവ് മല്ലികാർജുൻ ഖർഗെ, കോൺഗ്രസ് നിയമസഭാ കക്ഷി നേതാവ് സിദ്ധരാമയ്യ, പിസിസി അധ്യക്ഷൻ ഡി.കെ.ശിവകുമാർ തുടങ്ങിയവർ അദ്ദേഹത്തെ സ്വാഗതം ചെയ്തു.
‘റബർ സ്റ്റാംപ് ’ ആയിരിക്കില്ലെന്ന് ദ്രൗപദി ഉറപ്പുനൽകണം: യശ്വന്ത് സിൻഹ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.