ADVERTISEMENT

മൈസൂരു∙ മൈസൂരു ദസറ ജംബോ സവാരിയിൽ പങ്കെടുക്കുന്ന ആനകൾക്ക് അംബാവിലാസ് കൊട്ടാരത്തിൽ സ്വീകരണം നൽകി. 9 ആനകളെയാണ് പുഷ്പവൃഷ്ടി നടത്തി‌ വാദ്യമേളങ്ങളുടെ അകമ്പടിയോടെ വരവേറ്റത്. വനംവകുപ്പ് ആസ്ഥാനമായ ആരണ്യഭവനിൽ നിന്ന് നഗരപ്രദക്ഷിണം നടത്തിയാണ് ആനകൾ കൊട്ടാരത്തിലെത്തിയത്. സുവർണഹൗഡ പല്ലക്കിലേറ്റുന്ന അംബാരി ആന അഭിമന്യുവാണ് ആദ്യം കൊട്ടാരവളപ്പിലേക്ക് പ്രവേശിച്ചത്. 

ജില്ലയുടെ ചുമതലയുള്ള മന്ത്രി എസ്.ടി.സോമശേഖർ ചടങ്ങുകൾക്ക് നേതൃത്വം നൽകി. ഇനി ദസറ കഴിയുന്നത് വരെ ആനകൾ കൊട്ടാരവളപ്പിലൊരുക്കിയ പന്തലിലാണ് കഴിയുക. സവാരിക്കുള്ള ആനകളുടെ പരിശീലനം ഇന്ന് ആരംഭിക്കും. 14 ആനകളാണ് സവാരിയിൽ പങ്കെടുക്കുന്നതെങ്കിലും 17 ആനകൾക്ക് പരിശീലനം നൽകുന്നുണ്ട്. ബാക്കിയുള്ള 6 ആനകൾ ഈ മാസം അവസാനം മൈസൂരുവിലെത്തും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com