ADVERTISEMENT
ബെംഗളൂരു∙ കോട്ടയത്തുനിന്ന് ബെംഗളൂരുവിലേക്കു വരുകയായിരുന്ന കേരള ആർടിസി സ്വിഫ്റ്റ് ബസ് നഞ്ചൻഗുഡിൽ അപകടത്തിൽ പെട്ടു. ആർക്കും പരുക്കില്ല. ഗുണ്ടൽപേട്ടിനു സമീപം ഞായറാഴ്ച രാവിലെ 5 ഓടെയാണ് അപകടം. മുന്നിലെ ലോറിയുടെ പിൻഭാഗത്ത് ബസ് ഇടിക്കുകയായിരുന്നു. അപകടത്തിൽ ബസിന്റെ മുൻഭാഗം തകർന്നു. ലോറി മുന്നറിയിപ്പില്ലാതെ ബ്രേക്കിട്ടതാണ് അപകടത്തിനു കാരണം. കഴിഞ്ഞ ജൂൺ 29ന് ഇതേ റൂട്ടിലുണ്ടായ മറ്റൊരു അപകടത്തിൽ സ്വിഫ്റ്റ് ബസ് മറിഞ്ഞ് 7 പേർക്ക് പരുക്കേറ്റിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com