ADVERTISEMENT
ബെംഗളൂരു ∙ ബീദറിലും റായ്ച്ചൂരിലും 2 റോഡ് അപകടങ്ങളിൽ 8 പേർ മരിച്ചു. ബീദറിലെ മുംബൈ– ഹൈദരാബാദ് ഹൈവേയിൽ കാർ ട്രക്കിനു പിന്നിൽ ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ ഹൈദരാബാദിൽ നിന്നുള്ള ഒരു കുടുംബത്തിലെ 4 പേരും കാർ ഡ്രൈവറും മരിച്ചു. കലബുറഗയിൽ ദത്താത്രേയ ക്ഷേത്ര സന്ദർശനം നടത്തി മടങ്ങിയ കുടുംബമാണു തിങ്കളാഴ്ച രാത്രി അപകടത്തിൽ പെട്ടത്. റായ്ച്ചൂരിൽ ബൈക്കിൽ ട്രക്ക് ഇടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികരായ 3 പേരാണ് മരിച്ചത്. ഇതിൽ 8 വയസ്സുകാരനും ഉൾപ്പെടുന്നു. മൂവരും സംഭവ സ്ഥലത്തു തന്നെ മരിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com