ADVERTISEMENT

 

 

ബെംഗളൂരു∙ സ്വാതന്ത്ര്യ ദിനത്തിലെ ബിഎംടിസിയുടെ സൗജന്യ യാത്ര പ്രയോജനപ്പെടുത്തിയത് 35 ലക്ഷം പേർ. മജെസ്റ്റിക്, ശാന്തിനഗർ, മൈസൂരു റോഡ്, കെആർ മാർക്കറ്റ് ഉൾപ്പെടെ പ്രധാന ബസ് സ്റ്റാൻഡുകളിൽ വലിയ തിരക്ക് അനുഭവപ്പെട്ടു. പ്രതീക്ഷിച്ചതിലും മികച്ച പ്രതികരണമാണ് ലഭിച്ചതെന്ന് ബിഎംടിസി ഉദ്യോഗസ്ഥർ പറഞ്ഞു. കൂടുതൽ പേരെ ബസ് യാത്രയിലേക്കു ആകർഷിക്കാൻ ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പിലാക്കിയത്.  എന്നാൽ ജീവനക്കാരുടെ ക്ഷാമം സർവീസുകളെ ബാധിച്ചതായി പരാതി ഉയർന്നിട്ടുണ്ട്.

മെട്രോയിലും യാത്രക്കാരുടെ എണ്ണത്തിൽ ഗണ്യമായ വർധനയുണ്ടായി. കോൺഗ്രസ് സംഘടിപ്പിച്ച ഫ്രീഡം മാർച്ചിന്റെ ഭാഗമായി പ്രവർത്തകർക്ക് 80,000 പേപ്പർ ടിക്കറ്റുകൾ സൗജന്യമായി നൽകിയതു മെട്രോ സ്റ്റേഷനുകളിൽ തിരക്കിനു കാരണമായി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com