ലഹരിമരുന്ന് കേസ്: സീരിയൽ നടൻ അടക്കം 6 മലയാളികൾ അറസ്റ്റിൽ

kasargod news
SHARE

ബെംഗളൂരു ∙ കോളജ് വിദ്യാർഥികൾക്കു ലഹരി എത്തിച്ചുനൽകുന്ന സംഘത്തിന്റെ ഭാഗമായ സീരിയൽ നടൻ ഉൾപ്പെടെ 6 മലയാളികളെ 2 കേസുകളിലായി അറസ്റ്റ് ചെയ്തു.    സീരിയലുകളിൽ ചെറിയ വേഷങ്ങളിൽ അഭിനയിക്കുന്ന ഷിയാസ്, കൂട്ടാളികളായ ഷാഹിദ്, ജതിൻ എന്നിവരെ 12.5 ലക്ഷം രൂപയുടെ ലഹരിമരുന്ന് സഹിതമാണു പിടികൂടിയത്. 191 ഗ്രാം രാസലഹരി ഗുളികകളും 2.80 കിലോഗ്രാം കഞ്ചാവുമാണ് ഇവരിൽ നിന്ന് പിടിച്ചെടുത്തത്.  രാസലഹരി ഗുളികകൾ ഉൾപ്പെടെ വിദ്യാർഥികൾക്ക് നൽകാനായി എത്തിച്ചതാണെന്നു പൊലീസ് പറഞ്ഞു.

മറ്റൊരു കേസിൽ, ആന്ധ്രയിൽ നിന്ന് ബെംഗളൂരുവിലേക്കു ട്രെയിനിൽ കഞ്ചാവ് കടത്തുന്നതിനിടെ കെആർ പുരം റെയിൽവേ സ്റ്റേഷനിൽ നിന്ന് ആലപ്പുഴ സ്വദേശികളായ തനാഫ്, ജോർജ്, തലശ്ശേരി സ്വദേശി മുഹമ്മദ് മുസമ്മിൽ എന്നിവരെ റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തു. ഇവരിൽ നിന്ന് 2.9 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. വിശാഖപട്ടണത്തു നിന്ന് കഞ്ചാവ് ബെംഗളൂരുവിലെത്തിച്ച് വിൽക്കുന്ന സംഘമാണ് പിടിയിലായതെന്നു പൊലീസ് അറിയിച്ചു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

2022 ഡിസംബർ മാസഫലം

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}