കുരുക്കഴിക്കാൻ കുട്ടികൾ

traffic
ഹെബ്ബാൾ മേൽപാലത്തിലേക്കുള്ള പ്രവേശനകവാടത്തിലെ ഗതാഗതക്കുരുക്ക്.
SHARE

ബെംഗളൂരു∙ നഗര നിരത്തിലെ ഗതാഗതക്കുരുക്കിനു പരിഹാരമേകാനുള്ള ബോധവൽക്കരണ യജ്ഞവുമായി ട്രാഫിക് പൊലീസുമായി കൈകോർത്ത് മൗണ്ട് കാർമൽ സ്കൂളിലെ വിദ്യാർഥികൾ. വിദ്യാഭ്യാസ സ്ഥാപനങ്ങളോട് ചേർന്ന് ഗതാഗതക്കുരുക്ക് രൂക്ഷമായ വസന്ത്നഗറിലാണു പദ്ധതി നടപ്പാക്കുന്നത്. 

ഒട്ടേറെ ഓഫിസുകളുള്ള തിരക്കേറിയ ജംക്‌ഷനായ ഇവിടെ സ്കൂൾ സമയങ്ങളിൽ വൻ ഗതാഗതക്കുരുക്ക് അനുഭവപ്പെടാറുണ്ട്. ഇതിനു പരിഹാരം കാണുന്നതിനായാണു മൗണ്ട് കാർമൽ വിദ്യാർഥികൾ ട്രാഫിക് പൊലീസും സന്നദ്ധ സംഘടനയായ സിറ്റിസൻ ഫോർ സിറ്റിസനുമായി ചേർന്നു പദ്ധതിക്ക് രൂപം നൽകിയത്.

പദ്ധതിയുടെ ഭാഗമായി മൗണ്ട് കാർമൽ പിയു കോളജിലെ ജീവനക്കാരും വിദ്യാർഥികളും രാവിലെ ഗതാഗതം നിയന്ത്രിച്ചു. ഉച്ചയ്ക്ക് സ്കൂൾ ജീവനക്കാരും വൈകുന്നേരം ബിരുദ കോളജിലെ വിദ്യാർഥികളും ജീവനക്കാരും ഗതാഗതം നിയന്ത്രണത്തിനു നേതൃത്വം നൽകി.

കൂടാതെ കുട്ടികളെ സ്കൂളിലേക്ക് കൊണ്ടുപോകാനും തിരിച്ചുവിടാനുമുള്ള തിരക്ക് നിയന്ത്രിക്കാൻ മാതാപിതാക്കൾക്കു ബോധവൽക്കരണം നൽകി. ബാരിക്കേഡുകൾ ഉപയോഗിച്ചു നടപ്പാതകളിലൂടെ വിദ്യാർഥികൾക്കു പോകാൻ പ്രത്യേക പാതയും ഒരുക്കി. സ്കൂൾ വിദ്യാർഥികളെ കൊണ്ടുവരുന്ന സ്വകാര്യ വാഹനങ്ങളും കോളജ് വിദ്യാർഥികളുടെ വാഹനങ്ങളും സർവീസ് റോഡിൽ പാർക്ക് ചെയ്യുന്നില്ലെന്ന് ഉറപ്പാക്കുകയും ചെയ്തു. ഏറെ തിരക്ക് പിടിച്ച ജംക്‌ഷനിലെ ഗതാഗതക്കുരുക്കിനു പരിഹാരം കണ്ടെത്താൻ നടപടികൾ സഹായിച്ചതായും മാതൃക മറ്റു സ്ഥലങ്ങളിലേക്കു കൂടി വ്യാപിക്കാൻ ഉദ്ദേശിക്കുന്നതായും ട്രാഫിക് പൊലീസ് അറിയിച്ചു.

ഉദ്യോഗസ്ഥർക്ക്  സസ്പെൻഷൻ

മാനദണ്ഡങ്ങൾ പാലിക്കാതെ റോഡ് നിർമിച്ച 2 ബിബിഎംപി ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. ന്യൂ ബിഇഎൽ റോഡ് നിർമാണത്തിൽ വീഴ്ചയുണ്ടെന്ന് ബിബിഎംപി നടത്തിയ ആഭ്യന്തര അന്വേഷണത്തിൽ കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ എം.സി.കൃഷ്ണ ഗൗ‍ഡ, വിശകാന്ത് മൂർത്തി എന്നിവർക്ക് എതിരെയാണ് നടപടി. 

നിർമാണം പൂർത്തിയായ റോ‍ഡിൽ അഴുക്കുചാൽ സംവിധാനം ഉൾപ്പെടെ കാര്യക്ഷമമല്ലെന്ന ട്രാഫിക് പൊലീസിന്റെ വാദങ്ങൾ ഉദ്യോഗസ്ഥർ മുഖവിലയ്ക്കെടുത്തില്ലെന്ന് അന്വേഷണത്തിൽ കണ്ടെത്തുകയായിരുന്നു. നിർമാണത്തിലെ അപാകത ബിഇഎൽ റോഡിൽ കുഴികൾ ഉൾപ്പെടെ പ്രത്യക്ഷപ്പെടാൻ കാരണമായെന്ന പരാതിയെ തുടർന്നാണ് നടപടി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എച്ചിൽ കൂമ്പാരത്തിനപ്പുറം എന്നെ കണ്ടപ്പോൾ അമ്മയുടെ കണ്ണങ്ങ് തിളങ്ങി...

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA