ADVERTISEMENT

മൈസൂരു∙ ദസറ ആഘോഷങ്ങളുടെ ഭാഗമായി ദീപപ്രഭയിൽ മുങ്ങി മൈസൂരു നഗരം. 124 കിലോമീറ്ററിൽ ഒരുക്കിയ ദീപാലങ്കാരം കാണാൻ ആയിരങ്ങളാണ് നഗരത്തിൽ എത്തുന്നത്. 124 റോഡുകളിലും 96 സർക്കിളുകളിലുമായി ദസറയുടെ ചരിത്രത്തിൽ ഏറ്റവും വലിയ ദീപാലങ്കാരമാണ് ഒരുക്കിയിട്ടുള്ളത്. 

രാത്രി 9 മുതൽ 11 വരെ നഗരവീഥികളിൽ വാഹനങ്ങൾക്ക് നിരോധനം ഏർപ്പെടുത്തിയതോടെ ഗതാഗതക്കുരുക്ക് വർധിച്ചിട്ടുണ്ട്. ജയചാമരാജേന്ദ്ര വൊഡയാർ സർക്കിൾ, മഹാരാജ സംസ്കൃത പട്ടാശാല സർക്കിൾ, കൃഷ്ണരാജ സർക്കിൾ, ഗൺ ഹൗസ് സർക്കിൾ, കുസ്തി അഖണ്ഡ സർക്കിൾ, മൈസൂരു പാലസ് എന്നിവിടങ്ങളിലാണു നിയന്ത്രണം. വാഹനങ്ങൾ പാർക്കിങ് കേന്ദ്രങ്ങളിൽ നിർത്തി ദീപാലങ്കാരം നടന്നു കാണാനാകും.‌‌

ശ്രീരംഗപട്ടണ ദസറ തുടങ്ങി

മാണ്ഡ്യയിൽ 5 ദിവസം നീണ്ടു നിൽക്കുന്ന ശ്രീരംഗപട്ടണ ദസറയ്ക്ക് തുടക്കമായി. വിശേഷാൽ പൂജകളോടെ നടന്ന ഉദ്ഘാടന ചടങ്ങുകൾക്കുശേഷം വർണ ശഭളമായ ഘോഷയാത്ര നടന്നു. യുവ ദസറയും കലാ പരിപാടികളും ശ്രീരംഗപട്ടണ ദസറയുടെ ഭാഗമായി അരങ്ങേറും. 

വേദികളിൽ ഇന്ന്

എക്സിബിഷൻ ഗ്രൗണ്ട്: പ്രദർശനമേള–രാവിലെ 10

കുപ്പണ പാർക്ക്: പുഷ്പമേള–രാവിലെ 9

അംബാവിലാസ് കൊട്ടാരം കലാസന്ധ്യ–വൈകിട്ട് 5.30

ഐനോക്സ് മാൾ: ചലച്ചിത്രമേള–രാവിലെ 10

മഹാരാജ കോളജ് ഗ്രൗണ്ട്: യുവദസറ വൈകിട്ട് 6

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com