ADVERTISEMENT
ബെംഗളൂരു∙ യശ്വന്ത്പുര റെയിൽവേ ടെർമിനലിന്റെ നവീകരണ പ്രവൃത്തികൾ ആരംഭിച്ചു. ജൂൺ 20നു പ്രധാനമന്ത്രി നരേന്ദ്രമോദി ശിലാസ്ഥാപനം നിർവഹിച്ച പദ്ധതിയുടെ ടെൻഡർ നടപടികൾ പൂർത്തിയായി. 380 കോടിരൂപ ചെലവഴിച്ചുള്ള ടെർമിനൽ നവീകരണം 2025ൽ പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. മൾട്ടി ലെവൽ കാർപാർക്കിങ് കേന്ദ്രം, ഫുഡ് പ്ലാസ, പുതിയ പ്രവേശനകവാടം, പ്ലാറ്റ്ഫോമുകളുടെ നവീകരണം, മെട്രോ സ്റ്റേഷനിലേക്കുള്ള കാൽനട മേൽപാലം എന്നിവയാണു നിർമിക്കുന്നത്. പ്രതിദിനം 1 ലക്ഷം പേർ ആശ്രയിക്കുന്ന യശ്വന്ത്പുര നഗരത്തിലെ രണ്ടാമത്തെ ടെർമിനലാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com