ADVERTISEMENT

ബെംഗളൂരു∙ മൈസൂരു റൂട്ടിൽ അടുത്ത മാസം മുതൽ കർണാടക ആർടിസിയുടെ ഇലക്ട്രിക് ബസുകൾ സർവീസ് ആരംഭിക്കും. ആദ്യമായാണ് ജില്ലാന്തര യാത്രയ്ക്ക് കർണാടക ആർടിസി ഇലക്ട്രിക് ബസുകൾ ഉപയോഗിക്കുന്നത്. ഒറ്റ ചാർജിൽ 300 കിലോമീറ്ററിലേറെ സഞ്ചരിക്കാനാകുന്ന ബസുകൾ ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒലെക്ട്ര ഗ്രീൻടെക് എന്ന കമ്പനിയാണു വാടക അടിസ്ഥാനത്തിൽ നൽകുക.

 ആദ്യ ബസ് ഡിസംബർ 15ന് എത്തുമെന്നാണു പ്രതീക്ഷിക്കുന്നത്. ഫെബ്രുവരി 15ഓടെ 25 ബസുകൾ കൂടി സർവീസ് തുടങ്ങുമെന്നും കർണാടക ആർടിസി എംഡി വി.അൻപു കുമാർ പറഞ്ഞു. മൈസൂരു, വിരാജ്പേട്ട്, മഡിക്കേരി, ദേവനഗരെ, ശിവമൊഗ്ഗ, ചിക്കമംഗളൂരു എന്നിവിടങ്ങളിലേക്കാകും ബസുകൾ സർവീസ് നടത്തുക. ഈ സ്റ്റേഷനുകളിൽ ചാർജിങ് സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. പുതിയ ബിഎസ്–6 സീരിസിലുള്ള വോൾവോയുടെ 20 മൾട്ടി ആക്സിസ് സ്ലീപ്പർ ബസുകളും വാങ്ങാൻ കോർപറേഷൻ തീരുമാനിച്ചിട്ടുണ്ട്.

പേരു നിർദേശിക്കുന്നവർക്ക് സമ്മാനം

ഇലക്ട്രിക്, വോൾവോ സ്ലീപ്പർ ബസ്‍ സർവീസുകൾക്കു പേരും ഗ്രാഫിക്സും നിർദേശിക്കാൻ മത്സരവുമായി കർണാടക ആർടിസി. ആകർഷകമായ പേരും ടാഗ്‌ലൈനും നിർദേശിക്കുന്നവർക്കു 10,000 രൂപയും ഗ്രാഫിക്സിന് 25,000 രൂപയും സമ്മാനമായി ലഭിക്കും. cpro@ksrtc.org എന്ന മെയിലിലേക്കാണു നിർദേശങ്ങൾ അയയ്ക്കേണ്ടത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com