ADVERTISEMENT

ബെംഗളൂരു∙ കൊച്ചുവേളി യാഡ് നവീകരണത്തിന്റെ ഭാഗമായി ബെംഗളൂരുവിൽ നിന്ന് കൊച്ചുവേളി വഴി കടന്നുപോകുന്ന ട്രെയിനുകൾക്ക് ഈ മാസം 7 മുതൽ 11 വരെ നിയന്ത്രണം ഏർപ്പെടുത്തി ദക്ഷിണ റെയിൽവേ. 

കോട്ടയത്ത് നിന്ന് 

∙ കൊച്ചുവേളി–യശ്വന്ത്പുര ഗരീബ് രഥ് എക്സ്പ്രസ് (12258) 7നും 9നും രാത്രി 7.43നു കോട്ടയത്ത് നിന്ന് പുറപ്പെടും. കോട്ടയം–കൊച്ചുവേളി സർവീസ് റദ്ദാക്കി. 

∙ കൊച്ചുവേളി–ഹുബ്ബള്ളി സൂപ്പർഫാസ്റ്റ് എക്സ്പ്രസ് (12778) 8നു വൈകിട്ട് 3.20നു കോട്ടയത്ത് നിന്ന് പുറപ്പെടും. കോട്ടയം–കൊച്ചുവേളി സർവീസ് റദ്ദാക്കി. 

∙ കൊച്ചുവേളി–യശ്വന്ത്പുര എസി സൂപ്പർഫാസ്റ്റ് എക്സ്പ്രസ് 9നു വൈകിട്ട് 3.20നു കോട്ടയത്ത് നിന്ന് പുറപ്പെടും. കോട്ടയം–കൊച്ചുവേളി സർവീസ് റദ്ദാക്കി. 

എറണാകുളത്ത് നിന്ന് 

∙ മൈസൂരു–കൊച്ചുവേളി പ്രതിദിന എക്സ്പ്രസ് (16315) 6 മുതൽ 10 വരെയുള്ള ദിവസങ്ങളിൽ എറണാകുളം ജംക്‌ഷൻ  വരെ മാത്രമേ സർവീസ് നടത്തൂ. മൈസൂരുവിൽ നിന്ന് ഉച്ചയ്ക്ക് 12.15ന് പുറപ്പെടും. 

∙ കൊച്ചുവേളി–മൈസൂരു എക്സ്പ്രസ് (16316) 7 മുതൽ 11 വരെയുള്ള ദിവസങ്ങളിൽ രാത്രി 8.35ന് എറണാകുളം ജംക്‌ഷനിൽ നിന്നാണ് പുറപ്പെടുക. കൊച്ചുവേളി–എറണാകുളം സർവീസ് റദ്ദാക്കി. 

കൊല്ലം വരെ മാത്രം 

∙ കെഎസ്ആർ ബെംഗളൂരു–കന്യാകുമാരി എക്സ്പ്രസ് (16526) 10നു കൊല്ലം ജംക്‌ഷനിൽ സർവീസ് അവസാനിപ്പിക്കും. കൊല്ലം–കന്യാകുമാരി സർവീസ് റദ്ദാക്കി. 

തിരുനെൽവേലി വഴി 

∙കന്യാകുമാരി–കെഎസ്ആർ ബെംഗളൂരു എക്സ്പ്രസ് (16525) 11നു രാവിലെ 10.10നു കന്യാകുമാരിയിൽ നിന്ന് പുറപ്പെടും. 

തിരുനെൽവേലി, മധുര, ദിണ്ഡിഗൽ, പൊള്ളാച്ചി, പാലക്കാട് ജംക്‌ഷൻ, കോയമ്പത്തൂർ വഴിയായിരിക്കും സർവീസ്. 

ഇരണിയൽ ജംക്്ഷൻ മുതൽ  ഒറ്റപ്പാലം വരെ  സർവീസ് നടത്തില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com