ADVERTISEMENT

 

 

ബെംഗളൂരു∙ പുതുവർഷത്തോടെ 10 എസി മൾട്ടി ആക്സി‍ൽ സ്‌ലീപ്പർ ബസുകൾ കൂടി കേരളത്തിലേക്ക് ഓടിക്കാൻ കർണാടക ആർടിസി. വോൾവോയുടെ ബിഎസ്–6 സീരിസിലുള്ള പുതിയ ബസുകൾ ഈ മാസം അവസാനത്തോടെ കെഎസ്ആർടിസിക്കു ലഭിക്കും. 

എറണാകുളം, തൃശൂർ, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കാണു പുതിയ സ്‌ലീപ്പർ ബസുകൾ ഓടിക്കുകയെന്നു കർണാടക ആർടിസി കേരള മേഖല ലെയ്സൺ ഓഫിസർ ജി.പ്രശാന്ത് പറഞ്ഞു. കോഴിക്കോട്, കണ്ണൂർ ഭാഗത്തേക്ക് മൾട്ടി ആക്സിൽ സ്‌ലീപ്പർ ബസുകൾ ഓടിക്കാൻ ചുരം റോഡുകളുടെ വീതികുറവ് തടസ്സമാണ്. ഇതിലൂടെ പരീക്ഷണ ഓട്ടം നടത്തുന്നതു പരിഗണനയിലുണ്ട്. 

നിലവിൽ എറണാകുളത്തേക്കു മാത്രമാണു കെഎസ്ആർടിസി വോൾവോ എസി മൾട്ടി ആക്സിൽ സ്‌ലീപ്പർ ബസായ അംബാരി ഡ്രീം ക്ലാസ് സർവീസ് നടത്തുന്നത്. കേരള ആർടിസി സ്വിഫ്റ്റ് എസി ഗജരാജ സ്‌ലീപ്പർ സർവീസ് ആരംഭിച്ചതിനു പിന്നാലെയാണു കർണാടക ആർടിസി കൂടുതൽ സ്‌ലീപ്പർ സർവീസുകൾ ആരംഭിക്കുന്നത്. 

ഹൈദരാബാദ്, ചെന്നൈ, മംഗളൂരു, കുന്ദാപുര, റായ്ച്ചൂർ, മുംബൈ, പുണെ, ഷിർദി, വിജയവാഡ, സെക്കന്തരാബാദ്, പനജി, നെല്ലൂർ എന്നിവിടങ്ങളിലേക്കാണു കർണാടക ആർടിസി അംബാരി ഡ്രീം ക്ലാസ് ബസ് സർവീസ് നടത്തുന്നത്. 

ക്രിസ്മസിന് കൂടുതൽ സ്പെഷൽ

 

ക്രിസ്മസ്, പുതുവർഷ തിരക്കിനെ തുടർന്നു തെക്കൻ കേരളത്തിലേക്കു കൂടുതൽ സ്പെഷൽ ബസുകൾ അനുവദിച്ചു കർണാടക ആർടിസി. തിരക്ക് കൂടുതലുള്ള 21 മുതൽ 24 വരെ 34 സ്പെഷൽ ബസുകളാണു കർണാടക അനുവദിച്ചത്. എറണാകുളത്തേക്കു മാത്രം 12 സ്പെഷൽ ബസുകളാണ് അനുവദിച്ചത്. തൃശൂർ–10, കോട്ടയം–4, പാലക്കാട്– കോഴിക്കോട്–3, കണ്ണൂർ– 3 എന്നിവിടങ്ങളിലേക്കാണു സ്പെഷൽ ബസുകൾ. കേരള ആർടിസി 22 മുതൽ 24 വരെ ബെംഗളൂരുവിൽ നിന്ന് 18 സ്പെഷൽ ബസുകളാണ് അനുവദിച്ചിരിക്കുന്നത്. സ്പെഷൽ ബസുകളിലെ ടിക്കറ്റുകൾ റിസർവേഷൻ ആരംഭിച്ചു മണിക്കൂറുകൾക്കുള്ളിൽ തീർന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com