മൈസൂരു∙ കർണാടക ആർടിസി മൈസൂരുവിൽ നിന്ന് എറണാകുളം, കോഴിക്കോട് ഉൾപ്പെടെയുള്ള സ്ഥലങ്ങളിലേക്ക് 10 സ്‌ലീപ്പർ ബസ് സർവീസുകൾ ആരംഭിക്കുന്നു. എറണാകുളത്തേക്ക് മൾട്ടി ആക്സിൽ അംബാരി എസി സ്‌ലീപ്പറും കോഴിക്കോട്ടേക്കു ബെംഗളൂരുവിൽ നിന്ന് മൈസൂരു വഴി നോൺ എസി സ്‌ലീപ്പർ ബസ് സർവീസും തുടങ്ങും. തിരുപ്പതി, ഹൈദരാബാദ്, ചെന്നൈ, മന്ത്രാലയ എന്നിവിടങ്ങളിലേക്കാണ് മറ്റു സർവീസുകൾ. മൈസൂരു ഡിവിഷനിലേക്ക് 50 ഇ– ബസുകൾ അടുത്ത മാസം എത്തും. വോൾവോയുടെ 20 മൾട്ടി ആക്സിൽ എസി സ്‌ലീപ്പർ ബസുകളാണ് കർണാടക ആർടിസി പുതുതായി വാങ്ങുന്നത്.
കേരളത്തിലേക്കടക്കം കർണാടക ആർടിസി 10 സ്ലീപ്പർ ബസ് ഉടൻ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.