ADVERTISEMENT
ബെംഗളൂരു ∙ നിയമസഭാ തിരഞ്ഞെടുപ്പു പ്രചാരണ മുന്നൊരുക്കങ്ങൾ വിലയിരുത്താൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നാളെ വീണ്ടുമെത്തുന്നു. ഒരു മാസത്തിനിടെയുള്ള രണ്ടാമത്തെ സന്ദർശനമാണിത്. നാളെയും 28നും വടക്കൻ കർണാടകയിലെ ഹുബ്ബള്ളിയും ബെളഗാവിയും സന്ദർശിക്കുന്ന അദ്ദേഹം  പൊതുറാലികളിൽ പങ്കെടുക്കുന്നതിനു പുറമേ മുതിർന്ന നേതാക്കളുമായും കൂടിക്കാഴ്ച നടത്തും. കഴിഞ്ഞ മാസം മണ്ഡ്യ സന്ദർശിച്ച അമിത്ഷാ ബിജെപിക്ക് താരതമ്യേന സ്വാധീനം കുറവുള്ള വൊക്കലിഗ വോട്ടുബാങ്കായ പഴയ മൈസൂരു മേഖലയിലെ പ്രവർത്തനങ്ങൾ വിലയിരുത്തിയിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com