ബെംഗളൂരു∙ മൈസൂരു–ബെംഗളൂരു ദേശീയപാതയിലെ (എൻഎച്ച് 275) മണ്ഡ്യ ബൈപാസ് ഗതാഗതത്തിനായി തുറന്നുകൊടുത്തു. 118 കിലോമീറ്റർ ദൂരം വരുന്ന പാതയിലെ ചന്നപട്ടണ, രാമനഗര ബൈപ്പാസുകൾ നേരത്തെ തുറന്നിരുന്നു. ഇനി തുറക്കാനുള്ള ശ്രീരംഗപട്ടണ ബൈപാസിന്റെ നിർമാണം പുരോഗമിക്കുകയാണ്. ഫെബ്രുവരി പകുതിയോടെ പൂർത്തിയാകുമെന്ന് ദേശീയപാത അതോറിറ്റി അധികൃതർ പറഞ്ഞു. അടുത്തമാസം അവസാനം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യുന്ന ദേശീയപാത 10 വരിയായാണ് വികസിപ്പിക്കുന്നത്. സർവീസ് റോഡുകളുടെ നിർമാണവും പൂർത്തിയാകാനുണ്ട്. റോഡ് പൂർണമായി പൂർത്തിയാകുന്നതോടെ ഇരുനഗരങ്ങൾക്കുമിടയിലെ യാത്രാസമയം ഒരുമണിക്കൂർ 10 മിനിറ്റായി ചുരുങ്ങും.
മണ്ഡ്യ ബൈപാസ് തുറന്നു

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.