ADVERTISEMENT
ബെംഗളൂരു∙ മൂന്നര വയസ്സുകാരിയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കാവേരിപുരയിൽ കഴിഞ്ഞ ദിവസമാണ് സംഭവം.   കുട്ടിയുടെ അമ്മയുമായി 26 വയസ്സുകാരനായ പ്രതി ഒരു വർഷമായി ബന്ധം പുലർത്തിയിരുന്നതായി പൊലീസ് പറ‍ഞ്ഞു. ഇയാൾ ലഹരിമരുന്നിനു അടിമയായിരുന്നു. വസ്ത്ര നിർമാണ ഫാക്ടറിയിൽ തൊഴിലാളിയായ ഇവർ വീട്ടിൽ ഇല്ലാതിരുന്ന സമയത്ത് പ്രതി കുട്ടിയെ ബലാത്സംഗം ചെയ്യുകയും മർദിച്ചു കൊലപ്പെടുത്തുകയുമായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com