ADVERTISEMENT

ബെംഗളൂരു∙ കേരള ആർടിസി സ്വിഫ്റ്റിന്റെ  തിരുവനന്തപുരം (പാലക്കാട്, എറണാകുളം വഴി)   ഗജരാജ എസി മൾട്ടി ആക്സിൽ സ്‌ലീപ്പർ ബസ് സർവീസ് ഇന്ന് മുതൽ ഒന്നിടവിട്ട ദിവസങ്ങളിൽ.  കഴിഞ്ഞ ദിവസം കൃഷ്ണഗിരിക്ക് സമീപം കല്ലേറിൽ ബെംഗളൂരുവിലേക്ക് വരികയായിരുന്ന  ബസിന്റെ ചില്ലുകൾ തകർന്നിരുന്നു. ഈ ബസിന്റെ സർവീസ് റദ്ദാക്കിയതോടെയാണ് സ്‌ലീപ്പർ സർവീസ് ഒന്നിടവിട്ട ദിവസങ്ങളിലാക്കിയത്.

പകരം എസി സെമിസ്‌ലീപ്പർ സർവീസ് ഏർപ്പെടുത്തുമെന്ന് കേരള ആർടിസി അധികൃതർ അറിയിച്ചു. വൈകിട്ട് 5നു  ബെംഗളൂരുവിൽ നിന്ന് പുറപ്പെടുന്ന സ്‌ലീപ്പർ ബസ് സേലം, പാലക്കാട്, തൃശൂർ, എറണാകുളം, ആലപ്പുഴ, കൊല്ലം വഴി രാവിലെ 7.55നാണ് തിരുവനന്തപുരത്തെത്തുന്നത്. ബെംഗളൂരുവിൽ നിന്ന് തിരുനെൽവേലി, നാഗർകോവിൽ വഴിയുള്ള തിരുവനന്തപുരം എസി സ്‌ലീപ്പർ ബസ് പതിവ് പോലെ സർവീസ് നടത്തും. കഴിഞ്ഞ വർഷം ഏപ്രിലിലാണ് സ്വിഫ്റ്റിന്റെ 8 വോൾവോ സ്‌ലീപ്പർ ബസുകൾ ബെംഗളൂരു റൂട്ടിൽ സർവീസ് ആരംഭിച്ചത്. 

4 ബസുകൾ തിരുവനന്തപുരത്തേക്കും 4 എണ്ണം എറണാകുളത്തേക്കുമാണ്. ഇതിൽ ഒരെണ്ണം അപകടത്തിൽപ്പെടുകയോടെ സാങ്കേതിക തകരാർ വരുകയോ ചെയ്താൽ പകരം ഓടിക്കാൻ സ്‌ലീപ്പർ ബസ് കേരള ആർടിസിയുടെ കൈവശമില്ല.നിലവിൽ തിരുവനന്തപുരത്തേക്കുള്ള 2 എസി മൾട്ടി ആക്സിൽ  സർവീസുകൾ അറ്റകുറ്റപ്പണികൾക്കായി മാറ്റിയതോടെ ആഴ്ചകളായി ഓടുന്നില്ല. തിരുവനന്തപുരം ബൈപാസ് റൈഡറിന്റെ റിസർവേഷേൻ മാർച്ച് 15വരെയും   കോട്ടയം വഴിയുള്ള ബസിന്റേത് ഈ മാസം 16 വരെയും റദ്ദാക്കിയിട്ടുണ്ട്.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com