ADVERTISEMENT
ബെംഗളൂരു∙ വിട്ടൽ മല്യ റോഡിൽ നവീകരണം പ്രവർത്തനം നടത്തി മണിക്കൂറുകൾക്കുള്ളിൽ കുഴികൾ പ്രത്യക്ഷപ്പെട്ടതായി പരാതി.2 കുഴികൾ രൂപപ്പെട്ടതിനെ തുടർന്ന് നാട്ടുകാർ വിവരം അറിയിച്ചതോടെ ബിബിഎംപി അധികൃതർ എത്തി കുഴി മൂടി.സംഭവത്തെക്കുറിച്ച് അന്വേഷിച്ചു വരികയാണെന്ന് ബിബിഎംപി ഉദ്യോഗസ്ഥർ പ്രതികരിച്ചു. ബിബിഎംപിയുടെ റോഡ് നവീകരണത്തിന്റെ മേന്മ സംബന്ധിച്ച് പരാതികൾ പതിവാണ്. ഹൈക്കോടതി ഉൾപ്പെടെ പ്രശ്നത്തിൽ വിമർശനം ഉന്നയിച്ചിരുന്നു. പരാതികൾ വ്യാപകമായതോടെ പ്രധാന നിരത്തുകളുടെ നവീകരണത്തിന്റെ മേന്മ പരിശോധിക്കാൻ ദേശീയ പാത അതോറിറ്റിയെ ഹൈക്കോടതി ചുമതലപ്പെടുത്തിയിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com